യുക്രെയ്ന്‍- റഷ്യ യുദ്ധത്തിലെ ഇന്ത്യയുടെ നിലപാടിനെ യുഎന്‍ വേദിയില്‍ മോദിയെ വാനോളം പുകഴ്ത്തി ഫ്രഞ്ച് പ്രസിഡന്റ്
ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നയങ്ങള്‍ക്ക് കൈയ്യടിച്ച് വിദേശശക്തികള്‍. യുദ്ധത്തിനുള്ള സമയമല്ലെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് ശരിയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍. കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ സംസാരിക്കുമ്പോഴാണ് ഫ്രഞ്ച് പ്രസിഡന്റ് ഇന്ത്യയുടെ നയങ്ങള്‍ മാതൃകയാണെന്ന് പറഞ്ഞത്. ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയാണ്, ഇത് യുദ്ധത്തിനുള്ള സമയമല്ല, ഇത് പാശ്ചാത്യരോടുള്ള പ്രതികാരത്തിനോ കിഴക്ക് പടിഞ്ഞാറിനെ എതിര്‍ക്കാനോ അല്ല. നമ്മള്‍ ഭരണാധികാരികള്‍ക്ക് ഇത് ഒരു കൂട്ടായ ശ്രമത്തിന്റെ സമയമാണ്. തുല്യ രാജ്യങ്ങളാകാനും. നേരിടുന്ന വെല്ലുവിളികളെ ഒരുമിച്ച് നേരിടാനുമുള്ള സമയമാണെന്ന് അദ്ദേഹം പറഞ്ഞു. യുക്രൈയ്ന്‍ അധിനിവേശം അവസാനിപ്പിച്ച് സമാധാനത്തിന്റെയും സംഭാഷണത്തിന്റെയും പാതയിലേക്ക് മടങ്ങാന്‍ കഴിഞ്ഞയാഴ്ച റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടതിനെ പരാമര്‍ശിച്ചായിരുന്നു മാക്രോണിന്റെ പ്രസ്താവന ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) ഉച്ചകോടിയുടെ സമയത്തായിരുന്നു മോദി ഇങ്ങനെ ഒരു നിര്‍ദ്ദേശം റഷ്യന്‍ പ്രസിഡന്റിന്റെ മുന്നില്‍ വെച്ചത്. മറുപടിയായി, ഇത് യുദ്ധത്തിന്റെ കാലമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇക്കാര്യം നമ്മള്‍ പരസ്പരം സംസാരിച്ചിരുന്നു. സമാധാനത്തിന്റെ പാതയില്‍ എത്ര കാലം ഒരുമിച്ച് മുന്നോട്ട് പോകാം എന്നാണ് ഇപ്പോള്‍ ചിന്തിക്കേണ്ടത്. ദശാബ്ദങ്ങളായി ഒരുമിച്ചു നില്‍ക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും റഷ്യയുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വികസ്വര രാജ്യങ്ങള്‍ അഭിമുഖീകരിക്കുന്ന ഭക്ഷ്യ-ഊര്‍ജ്ജ സുരക്ഷയുടെ പ്രശ്നങ്ങള്‍ റഷ്യന്‍ പ്രസിഡന്റിന് പരിഗണിക്കേണ്ടിവരുമെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ശത്രുത അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു. നിരവധി രാജ്യങ്ങളും പാശ്ചാത്യരാജ്യങ്ങളുമാണ് മോദിയുടെ ധൈര്യപൂര്‍വ്വമുള്ള ഈ പ്രസ്താവനയെ പുകഴ്ത്തിയത്.



Editor CoverStory


Comments (0)