ഭീകര സംഘടനയായ ഐഎസ്ഐഎസിന്റെ പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍
ബംഗളൂരു : ഭീകര സംഘടനയായ ഐഎസ്ഐഎസിന്റെ പ്രവര്‍ത്തകര്‍ പോലീസ് പിടിയില്‍. മസ് മുനീര്‍ അഹമ്മദ്, സയ്യിദ് യാസിന് എന്നിവരെയാണ് കര്‍ണാടകയിലെ ശിവമോഗ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ ഒരാള്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ 1967-ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി. പ്രതികള്‍ നിരോധിത ഭീകരവാദ സംഘടനയില്‍ അംഗങ്ങളാകുകയും രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ശ്രമിക്കുകയും ചെയ്തു. പ്രതികളില്‍ നിന്ന് കത്തിയ നിലയിലുള്ള ദേശീയ പതാകയും അന്വേഷണ സംഘം പിടിച്ചെടുത്തു. രണ്ട് പ്രതികളെയും കോടതിയില്‍ ഹാജരാക്കി. സെപ്റ്റംബര്‍ 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യയില്‍ ഐഎസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിശദമായ അന്വേഷണം നടണമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര പോലീസിന് നിര്‍ദേശം നല്കി.ഇന്ത്യയില്‍ ഇതുവരെ 30 ഐഎസ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത്.ഇന്ത്യയില്‍ ഐഎസ് പ്രചാരണം നടത്തിയതിനാണ് ഭീകരരെ കസ്റ്റഡിയിലെടുത്തത്.
Comments (0)