കേരളത്തിൽ 98 ലക്ഷം വീടുകൾ കേന്ദ്രം വൈദ്യുതീകരിച്ചു ;മറച്ചു വച്ച് സംസ്ഥാനം
കൊച്ചി :കേരളത്തിൽ കേന്ദ്ര സർക്കാർ വൈദ്യുതീകരിച്ചത് 98.13 ലക്ഷം വീടുകൾ. മോദി സർക്കാർ 2017 ൽ പ്രഖ്യാപിച്ച 'സൗഭാഗ്യ'പദ്ധതി പ്രകാരമാണിത്. കേന്ദ്ര സർക്കാരിന്റെ അഭിമാന പദ്ധതിയായ സൗഭാഗ്യ ( പ്രധാനമന്ത്രി സഹജ് ബിജ്ലി ഹർ യോജന )ഇപ്പോഴും തുടരുകയാണ്.എന്നാൽ, സമ്പൂർണ്ണ വൈദ്യുതീകരണം നടന്നതായി പ്രഖ്യാപിച്ച് വൈദ്യുതീകരണത്തിന് കേന്ദ്രസർക്കാർ നൽകിയ സഹായത്തെക്കുറിച്ച് പറയാതെ, സ്വന്തം നേട്ടമെന്ന് അഭിമാനം കൊള്ളുകയാണ് സംസ്ഥാന സർക്കാർ. കേന്ദ്രം സംസ്ഥാനത്ത് വൈദ്യുതീകരിച്ചത് 98,13,032 വീടുകളെന്ന് കെ. ഗോവിന്ദൻ നമ്പൂതിരിക്ക് ലഭിച്ച വിവരാവകാശ രേഖയിൽ പറയുന്നു. കേരളത്തിന് 2020 മാർച്ച് 31 വരെ 41.32 കോടി രൂപ ഈ പദ്ധതിക്കായി കേന്ദ്രം നൽകി. കൂടാതെ 54.59കോടി രൂപ സബ്സിഡി ഇനത്തിലും നൽകി. റൂറൽ ഇലക്ട്രിഫിക്കേഷൻ കോർപ്പറേഷൻ വഴിയാണ് സഹായം നൽകിയതും പദ്ധതി നടപ്പാക്കിയതും.വിവിധ കേന്ദ്ര പദ്ധതികൾ പ്രകാരം 2014 മുതൽ 2020 വരെ സംസ്ഥാനത്ത് കേന്ദ്രം നൽകിയ 402.61 കോടി രൂപയാണ്. ഇതിൽ വായ്പയും സഹായവും സബ്സിഡിയും പെടുന്നു.
വൈദ്യുതീകരിക്കാൻ താല്പര്യം അറിയിച്ച 3,19,207 വീടുകളിൽ 2017 ഒക്ടോബർ മുതൽ 2019 മാർച്ച് 31വരെ സൗഭാഗ്യ വഴി വൈദ്യുതി നൽകിയെന്ന് രേഖ പറയുന്നു.2014 മെയ് മുതൽ നമ്പർ നവംബർ 2020 വരെ ദീനദയാൽ ഉപാധ്യായ ഗ്രാമജ്യോതി യോജനയ്ക്ക് 151.71 കോടി രൂപ സബ്സിഡിയായി നൽകി.രാജീവ് ഗാന്ധി ഗ്രാമീണ വൈദ്യുതീകരണ യോജനയ്ക്ക്6.55 കോടി രൂപ ലോണും148.44 കോടി സബ്സിഡിയും നൽകി.
Comments (0)