30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം; അമിത് ഷാ ഇന്ന് ഉദ്ഘടാനം ചെയ്യും
തിരുവനന്തപുരം : ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ഭര ണാധികാരികളുടെയും 30-ാമത് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം ഇന്ന് തി രുവനന്തപുരത്ത് ചേരും. കന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പരിപാടി ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് യോഗം. അതേസമയം, ഔദ്യോഗിക പരിപാടികള്‍ക്കൊപ്പം പാര്‍ട്ടി പരി പാടികളും അമിത് ഷായുടെ സന്ദര്‍ശന പട്ടികയിലുണ്ട്.കോവളത്തെ ഹോട്ടല്‍ റാ വിസിലാണ് സതേണ്‍ സോണല്‍ കൗണ്‍സില്‍ യോഗം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മ ന്ത്രി അമിത് ഷാ, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, ല ക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഡ്മി നിസ്‌ട്രേറ്റര്‍മാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്. രാവിലെ 11 ന് ആരംഭിക്കുന്ന യോഗം അമിത് ഷാ ഉദ്ഘാടനം ചെയ്യും. സംസ്ഥാനങ്ങള്‍ തമ്മിലു ള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.അതേസമയം, ഔദ്യോഗിക പരിപാടികള്‍ക്കൊപ്പം പാര്‍ട്ടി പരിപാടി കളും അമിത് ഷായുടെ സന്ദര്‍ശന പട്ടികയിലുണ്ട്. വൈകിട്ട് മൂന്നിന് കഴക്കൂട്ടം അ ല്‍സാജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന പട്ടികജാതി സംഗമമാണ് പ്രധാന പ രിപാടി. ബിജെപി സംസ്ഥാന നേതാക്കളുമായി പ്രത്യേക കൂടിക്കാഴ്ച നടത്തും. രാത്രി 8.30 ഓടെ അമിത് ഷാ മടങ്ങും.
Comments (0)