കിതക്കുന്ന കേരളം, കുതിക്കുന്ന, യു.പി.

കിതക്കുന്ന കേരളം, കുതിക്കുന്ന, യു.പി.
കിതക്കുന്ന കേരളം, കുതിക്കുന്ന, യു.പി.

കേരളത്തിലെ ചില രാഷ്ട്രീയക്കാരും വിമർശനം മാത്രം തൊഴിലാക്കി നടക്കുന്നവരും പുരോഗമനവാദികളെന്ന് സ്വയം നടിക്കുന്നവരും സംസ്ഥാനത്തെ കഴിഞ്ഞ 6 വർഷങ്ങളിൽ അടിസ്ഥാന വികസന മേഖലകളിലും തൊഴിൽ മേഖലയിലുംഎന്തൊക്കെ ആശ്വാസകരമായ കാര്യങ്ങൾ നടന്നിട്ടുണ്ടെന്ന് സ്വയം സത്യസന്ധമായി വിലയിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒന്നും നടന്നിട്ടില്ല എന്ന് ഉത്തരം കിട്ടുമ്പോഴും 2018 പ്രളയവും, കോവിഡും വികസനത്തെ പിന്നോട്ട് തള്ളി എന്ന് വേണമെങ്കിൽ പറയാം, എന്നാൽ ഇതിൻ്റെ പേരിൽ കേന്ദ്രത്തിൽ നിന്ന് കിട്ടിയ സാമ്പത്തിക സഹായവും ഉത്പന്നസഹായവും അല്ലാതെ കേരളം എന്താണ് സ്വയം പരിരക്ഷയ്ക്കായ് ഉണ്ടാക്കിയതെന്ന് ചിന്തിക്കണം, കോവിഡ് കാലത്ത് പിഴയിനത്തിൽ ജനങ്ങളുടെ കയ്യിൽ നിന്ന് കൊള്ളയടിച്ചത്, പ്രളയത്തിൻ്റെ പേരിൽ പ്രവാസികളിൽ നിന്ന് ലഭിച്ച തടക്കമുള്ള തുകകൾ (എറണാകുളം കളക്റ്റേറ്റിൽ പാർട്ടി, ഉദ്യോഗസ്ഥൻമാർ, കൊള്ളയടിച്ച പോലെ പല സ്ഥലത്തും നടന്നത് കണക്കിൽ പെടുത്തണ്ട ) ലോട്ടറി വില്പനയിലൂടെ,, (സാമ്പത്തികമായ മാനസിക സമ്മർദ്ദത്തിൽപ്പെട്ടവരെ മോഹിപ്പിച്ച് ചൂഷണം ചെയ്യുന്ന ഒരു കബളിപ്പിക്കൽ തന്നെയാണ് ഈ കച്ചവടം, ദൈനം ദിനം മലയാളികളെ ലോട്ടറി ടിക്കറ്റിന് അടിമകളാക്കി തീർത്തിരിക്കുന്നു. സർക്കാർ തന്നെ ) ,ഒരു രാജ്യത്തെ ജനങ്ങളുടെ ആരോഗ്യം സാമ്പത്തിക സുരക്ഷിതത്വവും സംരക്ഷിക്കുക എന്ന ബാദ്ധ്യത അവിടുത്തെ ഭരണാധികാരികൾക്കും സർക്കാരിനും ഉണ്ടെന്നിരിക്കെ ഡിസ്റ്റിലറികളിൽ നിന്നും കേവലം നിസാര വിലക്ക് ഉദാഹരണം 50 രൂപ നിർമ്മാണ വിതരണ ചിലവ് വരുന്ന സ്പിരിറ്റിന് ആയിരത്തിന് അടുത്ത് രൂപ വിലയിട്ട് ജനങ്ങളിലേക്ക് എത്തിക്കുന്നു., ഇതിൻ്റെ ലാഭം ഇത് ഉത്പാദിപിക്കുന്നകമ്പനി, ഇടനിലക്കാർ ,രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥർ, എന്നിവർക്ക് ലഭിക്കുന്നു, ഈ മദ്യങ്ങൾക്ക് കുടിക്കുന്ന വ്യക്തിയെയും, കുടുംബത്തെയും, ഈ നാടിനെയും ഒരു പോലെ നശിപ്പിക്കുന്നു, രോഗാതുരമായ വ്യക്തിയെയും രാജ്യത്തെയും സൃഷ്ടിക്കുന്നു., ഇതല്ലാതെ കേരളത്തിൽ എന്താണ് ഉത്പാദന മേഖലയിൽ നടക്കുന്നത്,അവിടെയാണ് വികസന കാര്യത്തിൽ ഏറ്റവും പിന്നിൽ നിന്നിരുന്ന യു.പി, സംസ്ഥാനത്തെ നമ്മൾ കാണേണ്ടത്, ഒരു പക്ഷെ യു.പിയെ നമുക്ക് പലരും പരിചയപ്പെടുത്തിത്തരുന്നത് അവിടുത്തെ നെഗറ്റീവ് വാർത്തകളിൽ കൂടെയാണ് എന്നാൽ 2018- ജൂലൈ 14ന് മാത്രം പ്രധാനമന്ത്രി തറക്കല്ലിട്ട കിഴക്കൻ യു.പിയിലെ 9 ജില്ലകളെ നേരിട്ട് ബന്ധിപ്പിക്കുന്ന " പൂർവാഞ്ചൽ എക്സ്പ്രസ് ഹൈവെ വെറും നാലു വർഷങ്ങൾക്കുള്ളിൽ പൂർത്തിയായ് 22000 കോടിയുടെ പദ്ധതി ആയിരുന്ന ഈ വികസന നേട്ടം 340 കിലോമീറ്റർ ദൂരം വരുന്ന ദേശീയ പാത നവംബർ മാസത്തിൽ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കുകയാണ്, കഴിഞ്ഞ 5 വർഷം കേരളത്തിന് എത്ര പദ്ധതികൾ പൂർത്തിയാക്കാൻ പോയിട്ട് തുടങ്ങി വക്കാൻ പോലും കഴിഞ്ഞിരുന്നോ " കേരളത്തിൻ്റെ പ്രധാന പാതയായ അങ്കമാലിയിൽ നിന്ന് തുടങ്ങുന്ന MCറോഡിലെ കാലടി പാലം ഒന്ന് പുനരുദ്ധാരിക്കാൻ പോലും നമുക്കായില്ല, പാലാരിവട്ടം പാലവും, കോഴിക്കോട് ബസ് ടെർമിനലും നടന്ന നിർമിതികൾ വികസനത്തിൻ്റെ കാര്യത്തിൽ കേരളത്തിന് നൽകിയ നാണക്കേട് ഒന്ന് വേറെ തന്നെയാണ്, എങ്കിലും പേരെടുത്തു പറയാൻ ഉത്പാദന രംഗത്തോ, നിർമാണ മേഖലയിലോ ഒന്നും തന്നെയില്ല, ഇനിയെങ്കിലും യു.പി, യിലേക്ക് തിരിച്ചു വച്ച കാമറക്കണ്ണുകൾ നമ്മുടെ ദൈവത്തിൻ്റെ നാട്ടിലെക് ഒന്ന് തുറന്ന് വക്കണം നമുക്ക് നമ്മളെ തന്നെ ഒന്നു കാണണം അങ്ങനെയെങ്കിലും ഭരണകൂടങ്ങളും രാഷ്ട്രീയക്കാരും കേരളത്തെ രക്ഷിക്കുമെന്ന പ്രതീക്ഷയോടെ,, ഒരിക്കലും നടക്കില്ലെന്ന കാര്യമറിയാം എന്നാലും വെറുതെ ഒരു മോഹം.