ബി ജെ പി യിലെ വിഭാഗീയത ആർ എസ്എസ് ലേക്കും

ബി ജെ പി യിലെ വിഭാഗീയത ആർ എസ്എസ് ലേക്കും

അങ്കമാലി: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നടന്ന ഗ്രൂപ്പ് തർക്കങ്ങളിൽ പെട്ട് ബിജെപിയിൽ നിന്ന് പുറത്താക്കപ്പെട്ടവർ ഉൾപ്പെടുന്ന ആർഎസ്എസ് ശാഖകളുടെ പ്രവർത്തനങ്ങളിൽ  വിഭാഗീയത സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നത് ആർഎസ്എസിനും ബിജെപിക്കും മണ്ഡലത്തിൽ തലവേദനകൾ  സൃഷ്ടിച്ചിരിക്കുന്നത് നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ബാധിക്കുമെന്നും ഉറപ്പായി. കമ്മ്യൂണിസ്റ്റ് പാർട്ടിയിലും, കോൺഗ്രസിലും പ്രവർത്തിച്ചിരുന്നവർ ബിജെപിയുടെ നേതൃത്വ നിരയിലേക്ക് ഒരു സുപ്രഭാതത്തിൽ എത്തിച്ചേർന്നതോടെ മുപ്പതും നാൽപ്പതും വർഷങ്ങൾ സംഘപ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിരുന്നവരെ  പുറത്ത് കളയുകയാണ് ഉണ്ടായത്. ഇപ്പോൾ ബിജെപിയുടെ നേതൃത്വത്തിൽ നിൽക്കുന്ന പലരും അതാതിടങ്ങളിൽ മാസിസ്റ്റ് പാർട്ടിയുടെയും കോൺഗ്രസിനെയും സ്ഥാനാർഥികളെ പ്രത്യക്ഷമായും പരോക്ഷമായും സഹായിച്ചതിന്റെ  തെളിവാണ് ബിജെപിക്ക് പല പഞ്ചായത്തുകളിലും വിരലിലെണ്ണാവുന്ന വോട്ടുകൾ കിട്ടി പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കിയത്. അങ്കമാലി മണ്ഡലത്തിൽ കഴിവുകെട്ട നേതൃത്വമാണ് പാർട്ടിയെ നിയന്ത്രിക്കുന്നതെന്നും മറ്റു ഇതര പാർട്ടികളുടെ ഉപദേശങ്ങൾ സ്വീകരിച്ചാണ് അവർ മണ്ഡലത്തിനു താഴെയുള്ള പ്രവർത്തകരെ നിശ്ചയിക്കുന്നതിനും ഒരു വിഭാഗം ആരോപിക്കുന്നു. പാർട്ടി നിയമപ്രകാരം സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിക്കുന്നവർക്ക് എതിരെ നടപടികൾ നടത്താതെ സമൂഹമാധ്യമങ്ങളിൽ കൂടിയാണ് പാർട്ടിയിൽനിന്ന് പുറത്താക്കലും അകത്താക്കും നടക്കുന്നത്. ഇത് സംബന്ധിച്ച് സൈബർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മണ്ഡലത്തിൽ ഉള്ളവർ പരസ്പരം അടിച്ചു തീർക്കട്ടെ എന്നാണ് ജില്ലാ നേതൃത്വങ്ങളുടെ നിലപാടെന്നും അറിയുന്നു.