ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോദി; രാജ്യത്തിന്റെ രക്ഷയും സുരക്ഷയും മോദിയിലൂടെ മാത്രമെന്നും അബ്ദുള്ളക്കുട്ടി
സുല്‍ത്താന്‍ ബത്തേരി: ഇന്ത്യയെ രക്ഷിക്കാന്‍ സര്‍വ്വേശ്വരന്‍ അയച്ച അവതാര പുരുഷനാണ് നരേന്ദ്ര മോദിയെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. മോദി ഭരണത്തില്‍ ഇന്ത്യ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ മേഖലയിലും ആ മുന്നേറ്റം ദൃശ്യമാണ്. സാമ്ബത്തിക രംഗത്തും വിദ്യാഭ്യാസ രംഗത്തും പ്രതിരോധ രംഗത്തും വ്യാവസായിക മേഖലയിലും എല്ലാം ഇന്ത്യ മുന്നേറുന്നു. മോദിയുടെ ഭരണത്തിലുള്ള ഭാരതത്തെ ലോകരാജ്യങ്ങള്‍ കൊതിയോടെയാണ് നോക്കിക്കാണുന്നതെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രക്ക് ബത്തേരിയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.സുരേന്ദ്രന്റെ വിജയ യാത്ര കേരളത്തില്‍ ബിജെപിയെ അധികാരത്തിലേക്കെത്തിക്കാനുള്ള യാത്രയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും നയിക്കുന്ന മുന്നണികള്‍ക്ക് പ്രസക്തി നഷ്ടമായി. ആശയപരമായി തകര്‍ന്ന സിപിഎം ജനപിന്തുണയില്ലാത്ത പാര്‍ട്ടിയുമായി. പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ശമ്ബളത്തിന് ആളെ വെച്ചിരിക്കുന്നു. എല്‍ സി സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന സെക്രട്ടറിയും മുകളിലുള്ളവരും വരെ കൂലി വാങ്ങിയാണ് പ്രവര്‍ത്തിക്കുന്നത്. ലോകമെങ്ങും ഇല്ലാതായ കമ്യൂണിസം ഈ തെരഞ്ഞെടുപ്പോടെ കേരളത്തിലും ഇല്ലാതാകും. സമാനമായ സ്ഥിതിയില്‍ തന്നെയാണ് കോണ്‍ഗ്രസും. തീരെ ജന പിന്തുണയില്ലാത്ത പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. തമ്മിലടിയും അഴിമതിയും അവരുടെ മുഖമുദ്രയാണ്. ഈ രണ്ടു പ്രസ്ഥാനങ്ങളും ഉപേക്ഷിച്ച് അണികള്‍ ബി ജെ പിയിലേക്ക് വരുന്നു. സമൂഹത്തിലെ ആദരവ് അര്‍ഹിക്കുന്ന ഇ. ശ്രീധരനെയും ജേക്കബ് തോമസിനെയും പോലുള്ളവര്‍ തെരഞ്ഞെടുക്കുന്ന പാര്‍ട്ടിയും ബി ജെ പിയാണ്. അവരെല്ലാം നരേന്ദ്ര മോദിയുടെ വികസന അജണ്ടയില്‍ ആകഷ്ടരായാണ് എത്തുന്നത്.
രാഹുല്‍ ഗാന്ധി രാജ്യത്തെ ദാരിദ്ര്യത്തെ കുറിച്ചാണ് പറയുന്നത്. ഈ സഹചര്യം സൃഷ്ടിച്ചത് കോണ്‍ഗ്രസാണ്. മൂന്ന് പ്രധാനമന്ത്രിമാരുണ്ടായിരുന്ന കുടുംബത്തില്‍ നിന്ന് വന്നയാള്‍ ഇന്ത്യയില്‍ ദാരിദ്ര്യമാണെന്ന് പറയുമ്ബോള്‍ വിരല്‍ ചൂണ്ടുന്നത് അവരിലേക്ക് തന്നെയാണ്. ദാരിദ്ര്യം മറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കി ഇന്ത്യയെ സമൃദ്ധമാക്കുകയാണ് മോദിയെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.
കേരളത്തിലെ ഭൂരിപക്ഷ സമുദായം അവഗണന അനുഭവിക്കുകയാണ്. അവരുടെ ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ ഭരിക്കുമ്ബോള്‍ ക്രിസ്ത്യന്‍, മുസ്ലീം പള്ളികളുടെ ഭരണം ആ സമുദായത്തിന് തന്നെയാണ്. ഈ അവഗണന മാറണം. അതിന് ബി ജെ പി കേരളത്തില്‍ അധികാരത്തില്‍ എത്തണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)