ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബില്‍ വിരുദ്ധ കലാപകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് സന്ദീപ് വാര്യര്‍
തിരുവനന്തപുരം: ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബില്‍ വിരുദ്ധ കലാപകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍.
ശബരിമല വിഷയത്തില്‍ പോലീസ് കേരളത്തിലുടനീളം എടുത്ത കേസുകളില്‍ നല്ല ഒരു പങ്കും 307 , 308 , PDPP അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ്. ബാക്കി വരുന്ന കേസുകളില്‍ മിക്കതും പിഴയടച്ചും മറ്റും ഇതിനോടകം തീര്‍ത്തു കഴിഞ്ഞു. പിന്നെ ആരെ പറ്റിക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കംമെന്ന് സന്ദീപ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ശബരിമല ആചാര സംരക്ഷണവുമായി ബന്ധപ്പെട്ട് എടുത്ത കേസുകള്‍ പിന്‍വലിക്കും പോലും. പക്ഷേ അടിയില്‍ നക്ഷത്ര ചിഹ്നമിട്ട് ഗുരുതരമല്ലാത്ത കേസുകള്‍ എന്നുണ്ട്. ശബരിമല വിഷയത്തില്‍ പോലീസ് കേരളത്തിലുടനീളം എടുത്ത കേസുകളില്‍ നല്ല ഒരു പങ്കും 307 , 308 , PDPP അടക്കമുള്ള ഗുരുതര വകുപ്പുകള്‍ ഉള്‍പ്പെടുത്തിയതാണ്. ബാക്കി വരുന്ന കേസുകളില്‍ മിക്കതും പിഴയടച്ചും മറ്റും ഇതിനോടകം തീര്‍ത്തു കഴിഞ്ഞു. പിന്നെ ആരെ പറ്റിക്കാനാണ് സര്‍ക്കാരിന്‍്റെ ഈ നീക്കം ? ആചാര സംരക്ഷണത്തിനു വേണ്ടി ധര്‍മ്മസമരം നടത്തിയവരെയും രാജ്യത്തിനെതിരായ കലാപ ആഹ്വാനമായി പൗരത്വ ബില്‍ വിരുദ്ധ സമരം നടത്തിയവരെയും ഒരേ തട്ടില്‍ തൂക്കരുത്. ശബരിമലയുടെ പേരും പറഞ്ഞ് പൗരത്വ ബില്‍ വിരുദ്ധ കലാപകാരികള്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുകയാണ് സര്‍ക്കാരിന്‍്റെ ഉദ്ദേശം .
സര്‍ക്കാരിന് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തില്‍ വിശ്വാസി സമൂഹത്തിനെതിരെ ചാര്‍ത്തിയ മുഴുവന്‍ കള്ളക്കേസുകളും പിന്‍വലിക്കാന്‍ തയ്യാറാകണം.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/5119261354782256/?type=3
Comments (0)