ലോകത്തെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാൻ ഒരുങ്ങി അംബാനി ഗ്രുപ്പ്

ലോകത്തെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാൻ ഒരുങ്ങി അംബാനി ഗ്രുപ്പ്

അഹമ്മദാബാദ്: ലോകത്തെ ഏറ്റവും വലിയ മൃഗശാല നിർമ്മിക്കാൻ ഒരുങ്ങി മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രുപ്പ്. ലോകത്ത് ആകാമാനമുള്ള നൂറോളം പക്ഷികളും മൃഗങ്ങളുമാണ് ഇവിടെ ഉണ്ടാകാൻ പോകുക എന്നാണ് റിപ്പോർട്ടുകൾ. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയാണു മൃഗശാല നടത്തുക. ജാംനഗർ മോട്ടി ഖാവിയിലെ റിഫൈനറി പ്രൊജക്ടിന് അരികിലായി 280 ഏക്കറിലാണു മൃഗശാല ഒരുക്കുകയെന്നു ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.

ലോകത്തിലെ വലിയ എണ്ണശുദ്ധീകരണ ശാലയാണു മോട്ടി ഖാവിയിലേത്. കോവിഡ് കാരണമാണു പദ്ധതി നീണ്ടതെന്നും രണ്ടു വർഷത്തിനകം പൊതുജനങ്ങൾക്കു തുറന്നു കൊടുക്കുമെന്നും കമ്പനിയിലെ മുതിർന്ന എക്സിക്യുട്ടീവ് പറഞ്ഞു. ഗ്രീൻസ് സുവോളജിക്കൽ, റസ്ക്യു ആൻഡ് റിഹാബിലിറ്റേഷൻ കിങ്ഡം എന്നാകും പദ്ധതിയുടെ പേര്.