ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയില്‍

ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയില്‍

കൊച്ചി : (06.07.2022)  പ്രമുഖ ആയുര്‍വേദ മരുന്ന് നിര്‍മ്മാതാക്കളായ ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ ഓജസെറ്റ് ക്യാപ്‌സൂള്‍സ് കേരള വിപണിയിലിറക്കി. കൊച്ചിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരിദേവ് ഫോര്‍മുലേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ എം.എസ് രഘു,  പുനര്‍ജിത്ത് ആയുര്‍വേദ ഡയറക്ടര്‍ ഡോ.എം.ആര്‍.ഹരിദേവ്, സി.ഇ.ഒ. ടി.കെ.അബ്രാഹം, എലന്‍സ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷെല്ലി കെ ആന്റണി എന്നിവര്‍ ചേര്‍ന്നാണ് ഓജസെറ്റ് ക്യാപ്‌സൂള്‍സ് വിപണിയിലിറക്കിയത്.

ഹരിദേവ് ഫോര്‍മുലേഷന്‍സിന്റെ 25-ാം വര്‍ഷത്തിലാണ് ഒ.ടി.സി പ്രൊഡക്ട്‌സ് വിപണിയിലിറക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ എം.സ്. രഘു പറഞ്ഞു. പുനര്‍ജിത്ത്  എന്ന ബ്രാന്‍ഡിലാണ് കമ്പനിയുടെ ഒ.ടി.സി ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ ലഭ്യമാക്കുക. ഈ ശ്രേണിയില്‍പ്പെട്ട ആദ്യ ഉല്‍പ്പന്നമാണ് ഓജസെറ്റ് ക്യാപ്‌സൂള്‍സ് .

ശരീരത്തിന്റെ ധാതുപുഷ്ടിയും ഓജസ്സും ബലവും വര്‍ദ്ധിപ്പിക്കുകയും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിച്ച് നവയൗവ്വനം വീണ്ടെടുക്കുവാന്‍ സഹായിക്കുന്ന ചികിത്സാ രീതിയാണ് കായകല്‍പ ചികിത്സ. പഥ്യം നോക്കി വളരെ ചിട്ടയോട് കൂടി 41 ദിവസം മുതല്‍ ഒരുവര്‍ഷം വരെ നീണ്ടുനില്‍ക്കുന്ന ചികിത്സാ രീതിയാണിത്. പലപ്പോഴും സാധാരണക്കാര്‍ക്കിത് അപ്രാപ്യമാണ്. പെട്ടെന്ന് ഫലപ്രാപ്തി തരുന്നതും ഏവര്‍ക്കും കഴിക്കാവുന്നതുമായ അനേകവിധ കല്പൗഷധങ്ങളെക്കുറിച്ച് ആയുര്‍വേദ ഋഷിമാരും, സിദ്ധ ആചാര്യന്മാരും പ്രതിപാദിച്ചിട്ടുണ്ട്. ഒറ്റയായും യോഗം ആയും യഥാവിധി സംസ്‌കരിച്ച് കഴിക്കാവുന്ന ഔഷധികള്‍, ദ്രവ്യങ്ങള്‍, ലവണങ്ങള്‍ തുടങ്ങിയവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ആയുര്‍വേദ മരുന്ന് നിര്‍മ്മാണ രംഗത്തെ 25-ല്‍ പരം വര്‍ഷത്തെ പരിചയവും, വിദഗ്ദ ആയുര്‍വേദ ഡോക്ടര്‍മാരടങ്ങിയ സംഘത്തിന്റെ പത്ത് വര്‍ഷം നീണ്ട പരീക്ഷണ നിരീക്ഷണങ്ങള്‍ക്കും ശേഷമാണ് ഓജസെറ്റ് ഗുളികകള്‍ വികസിപ്പിക്കാനും വിപണിയിലിറക്കാനും കഴിഞ്ഞതെന്ന് സി.ഇ.ഒ. ടി.കെ.അബ്രാഹം പറഞ്ഞു. ഹിമാലയ സാനുക്കളില്‍ നിന്നും ലഭിക്കുന്ന കന്മദം അഥവാ ശിലാജിത് കല്പൗഷധ മുറയില്‍ സംസ്‌കരിച്ച് മറ്റ് ഔഷധികളായ അശ്വഗന്ധ, മുസ്ലി, വയല്‍ചുള്ളി, ഞെരിഞ്ഞില്‍, നായ്ക്കുരണ തുടങ്ങിയവ കായകല്പ സംവിധാനത്തില്‍ എക്‌സ്ട്രാക്ട് ചെയ്താണ് ഓജസെറ്റ് ഗുളികകള്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിന്റെ ധാതുപുഷ്ടിയും ഓജസ്സും ബലവും വര്‍ദ്ധിക്കുന്നതിന് ഇത് സഹായകരമാകുന്നു. ഇതിലൂടെ പകര്‍ച്ചവ്യാധികള്‍ മൂലമോ മറ്റ് കാരണങ്ങളാലോ സംഭവിക്കുന്ന ക്ഷീണത്തെ കുറയ്ക്കുവാനും ഉയര്‍ന്ന രോഗ പ്രതിരോധ ശേഷി കൈവരിക്കാനും സഹായകരമാകുന്നു. കൂടാതെ ദാമ്പത്യ ജീവിതത്തില്‍ പുത്തനുണര്‍വ്വ് നല്‍കുന്നതിനും സഹായിക്കുന്നു. പാര്‍ശ്വഫലങ്ങള്‍ ഇല്ലാത്ത ഓജസെറ്റ് ക്യാപ്‌സൂള്‍ ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഉപയോഗിക്കാമെന്നും നിര്‍മ്മാതാക്കള്‍ അവകാശപ്പെട്ടു.

വരും മാസങ്ങളില്‍ പുനര്‍ജിത്ത് ബ്രാന്‍ഡില്‍ ഹെയര്‍ ഓയില്‍, കഫ് സിറപ്പ്, ഫേസ് ക്രീം, ഷാംപൂ തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കുമെന്ന് പുനര്‍ജിത്ത് ആയുര്‍വേദ ഡയറക്ടര്‍ ഡോ. എം.ആര്‍ ഹരിദേവ് പറഞ്ഞു.

ഡബ്ല്യു.എച്ച്.ഒ-ജി.എം.പി., എച്ച്.എ.സി.സി.പി (ഹാപ്പ്), ഐ.എസ്.ഒ തുടങ്ങി ആയുര്‍വേദ മരുന്ന് നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാവിധ ലൈസന്‍സുകളോടെ കഴിഞ്ഞ 25 വര്‍ഷമായി മുവാറ്റുപുഴയ്ക്കടുത്ത് നെല്ലാട്  പ്രവര്‍ത്തിച്ചുവരുന്ന ഹരിദേവ്  ഫോര്‍മുലേഷന്‍സിന്റെ പുനര്‍ജിത്ത് ബ്രാന്‍ഡിലുള്ള എല്ലാ ഒ.ടി.സി മരുന്നുകളുടെയും വിതരണം ഏറ്റെടുക്കുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് എലന്‍സ് ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ഷെല്ലി കെ ആന്റണി പറഞ്ഞു.