ഇടുക്കിയില്‍ ഒരു വയസ്സുകാരിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത
ഇടുക്കി: ഇടുക്കി തുളസിപ്പാറയില്‍ ഒരുവയസ്സുകാരിയെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍. കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് എത്തില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയതാവാമെന്നാണ് മാതാപിതാക്കളുടെ സംശയം.ഈ സംശയം ഉന്നയിച്ചു പൊലീസില്‍ വീണ്ടും പരാതി നല്‍കി.
നവംബര്‍ 22നാണ് തുളസ്സിപ്പാറ സ്വദേശി അനൂപിന്റെ മകള്‍ അലീനയെ വീടിന് പുറകിലെ പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സഹോദരങ്ങള്‍ക്കൊപ്പം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് മുന്നോടിയായ നടത്തിയ പരിശോധനയില്‍ കുട്ടിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ വീട്ടുകാര്‍ രണ്ടാഴ്ചത്തോളം നീരീക്ഷണത്തിലായി. ഈ സമയത്തെല്ലാം കേസന്വേഷണം നടക്കുന്നുവെന്നാണ് കരുതിയിത്.
എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ അസ്വഭാവികത തോന്നാതിരുന്ന കട്ടപ്പന പൊലീസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു. ഇതോടെ മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നല്‍കിയിരിക്കുകയാണ് അനൂപ്. അതേസമയം അനൂപിന്റെ പുതിയ പരാതിയില്‍ അന്വേഷണം നടക്കുകയെന്നാണ് കട്ടപ്പന ഡിവൈഎസ്‌പി പറയുന്നത്.
Comments (0)