പട്ടയ വ്യവസ്ഥ ലംഘിച്ച കെട്ടിടത്തിന്റെ പാട്ടത്തിനുള്ള അപേക്ഷ തള്ളി
തിരുവനന്തപുരം: പട്ടയ വ്യവസ്ഥ ലംഘിച്ച് നിര്‍മിച്ച വന്‍കിട വാണിജ്യ കെട്ടിടം പാട്ടത്തിന് നല്‍കണമെന്ന അപേക്ഷ സര്‍ക്കാര്‍ തള്ളി. ഇടുക്കി ദേവികുളം പള്ളിവാസല്‍ വില്ലേജില്‍ പട്ടയ വ്യവസ്ഥ ലംഘിച്ച് നിര്‍മിച്ച 49,280 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തിെന്റ ഉടമ നല്കിയ അപേക്ഷയാണ് തള്ളിയത്.
ഹൈകോടതിയുടെ ഇടക്കാല ഉത്തരവിന് വിരുദ്ധമായതിനാല്‍ 2016 ല്‍ റവന്യൂ വകുപ്പ് നിര്‍മാണം നിര്‍ത്തിവെപ്പിച്ചതാണ് കെട്ടിടം. വര്‍ഗീസ് കുര്യന്, ടി.എന്‍. അശോക് കുമാര്‍, ശിശുപാലന് എന്നിവരുടെ സ്ഥലത്തെ നിര്‍മാണം പട്ടയ വ്യവസ്ഥയുടെ ലംഘനമായതിനാല്‍ പട്ടയം റദ്ദ് ചെയ്യാനും വിജിലന്‍സ് ഡയറക്ടര്‍ ശിപാര്‍ശ ചെയ്തു.
പിന്നാലെ കലക്ടര്‍ പട്ടയങ്ങള്‍ റദ്ദാക്കി. 2019 ഓഗസ്റ്റ് 22ലെ ഉത്തരവ് പ്രകാരം പട്ടയഭൂമിയിലെ നിര്‍മാണങ്ങള്‍ വ്യവസ്ഥകളോടെ ക്രമവത്കരിച്ച് നല്‍കാനും ബന്ധപ്പെട്ട ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
അതിെന്റ അടിസ്ഥാനത്തിലാണ് ഭൂമി പാട്ടത്തിന് നല്‍കണമെന്നാവശ്യപ്പെട്ട് വര്‍ഗീസ് കുര്യന് വീണ്ടും സര്‍ക്കാറിന് അപേക്ഷ നല്‍കിയത്. 1964ലെ ഭൂപതിവ് ചട്ടത്തില്‍ പട്ടയഭൂമിയില്‍ വാണിജ്യ നിര്‍മിതികള്‍ അനുവദനീയമല്ലാത്തതിനാലും ഭൂമി ഏറ്റെടുത്ത് പാട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച വ്യക്തമായ ഉത്തരവ് ഇല്ലാത്തതിനാലും അപേക്ഷ ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് വര്‍ഗീസ് കുര്യന് സര്‍ക്കാര്‍ നല്കിയ മറുപടി.
ഭൂപതിവ് ചട്ടങ്ങളില്‍ ഭേദഗതി വരുത്തിയും നിര്‍മാണങ്ങള്‍ പാട്ടത്തിന് അനുവദിക്കുന്നത് സംബന്ധിച്ച് വ്യക്തമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് ഉത്തരവാകുകയും ചെയ്യുേമ്ബാള്‍ അപേക്ഷകന് വീണ്ടും സര്‍ക്കാറിനെ സമീപിക്കാമെന്നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. എ. ജയതിലകിെന്റ ഉത്തരവ്. തമിഴ്നാട്-ആന്ധ്ര മാതൃകയില്‍ ഭൂ വിനിയോഗ ചട്ടങ്ങളില്‍ ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.



Author Coverstory


Comments (0)