ക്ഷേത്രത്തിൽ കയറി ' അക്രമം അന്യമതസ്ഥനായ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി അറസ്റ്റിൽ
ആലുവ: മലയാറ്റൂർ ദുർഗാദേവി ക്ഷേത്രത്തിൽ കയറി അന്യമതസ്ഥനായ യൂത്ത് കോൺഗ്രസ് മണ്ഡലം സിക്രട്ടറി അഖിൽ വർഗ്ഗീസ് എന്ന പ്രാദേശിക ഗുണ്ട, അക്രമവും ക്ഷേത്രശാന്തിയെയും വിശ്വാസികളെയും അക്രമിച്ച് പരിക്കേൽപ്പിക്കുകയും ക്ഷേത്രത്തിലെ പരിപാവനമായ കൊടിമരം നശിപ്പിക്കാൻ ശ്രമിക്കയും ചെയ്തു, നടുറോഡിൽ പശുവിനെ ജീവനോടെ പരസ്യമായാ കഴുത്തറത്തു കൊന്ന യൂത്ത് കോൺഗ്രസ് നേതാവിൻ്റെ പ്രധാന അനുയായിയായ അനിൽ വിഷു വിൻ്റെ തലേ ദിനമാണ് എസ്, എൻ, ഡി.പി, യുടെ കീഴിലുള്ള ദുർഗാക്ഷേത്രത്തിൽ കയറി അരാജകത്വവും അതിക്രമവും കാണിച്ചത്, കോൺഗ്രസിന് ഭൂരിപക്ഷമുള്ള ഇവിടെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ അതിക്രമങ്ങളും ക്ഷേത്ര പൂജാരിയെ അടക്കം കൊലപ്പെടുത്താൻ ശ്രമിച്ചിട്ടും പാർട്ടി ഇതിനെതിരെ ഒരു ചെറുവിരൽ പോലും അനക്കിയിട്ടില്ല, അങ്കമാലി മണ്ഡലം സിക്രട്ടറിയായ ഇയാൾ തുറവൂർ സഹകരണ ബാങ്ക് ഡയറകടർ ബോർഡ് അംഗം കൂടിയാണ്, ഇയാളുടെ ആവശ്യം മലയാറ്റൂരിൽ ഹൈന്ദവ ക്ഷേത്രങ്ങളോ, ആചാരങ്ങളൊ നടത്താൻ പറ്റില്ല എന്ന് ആക്രോശിച്ചായിരുന്നു ക്ഷേത്രത്തിൽ കയറി അക്രമത്തിന് മുതിർന്നത്, ക്ഷേത്രത്തിലേക്ക് വരുന്ന കടവിൽ മദ്യലഹരിയിൽ വഴിയടച്ച് വാഹനം നിർത്തിയിരുന്ന നേതാവിൻ്റെ സംഘത്തിൽ നിന്ന് ജീവൻ രക്ഷിക്കാൻ ഓടി ക്ഷേത്രത്തിൽ അഭയം പ്രാപിച്ച പുരോഹിതനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് രക്ഷക്കായ് പോലീസിൽ വിവരമറിയിച്ചെങ്കിലും അക്രമി ആരാണെന്നറിഞ്ഞപ്പോൾ പോലിസ് സഹായം തരാൻ തയ്യാറായില്ല എന്നാണാക്ഷേപം ഇതേ തുടർന്ന് ക്ഷേത്രത്തേയും സ്വന്തം ജീവനെയും സംരക്ഷിക്കാൻ സഹായം അഭ്യർത്ഥിച്ചു കൊണ്ട് സാമൂഹ്യ മാധ്യമത്തിലൂടെ ജനങ്ങളെ അറിയിച്ചതിനെ തുടർന്നാണ് പോലിസ് എത്തിയത്, കോൺഗ്രസിന് ഭൂരിപക്ഷമുള്ള ഈ മേഖലയിൽ വോട്ട് ബാങ്ക് നഷ്ടപ്പെടുന്ന യാതൊരു നടപടിയും പാർട്ടിയുടെ ഭാഗത്ത് നിന്നുണ്ടാവുകയില്ല, മത സൗഹാർദം നല്ല രീതിയിൽ തുടരുന്ന മലയാറ്റൂരിൽ യൂത്ത് കോൺഗ്രസ് നേതാവിൻ്റെ ക്ഷേത്ര ധ്വംസനത്തിലും, ക്ഷേത്ര പുരോഹിതരെ ആക്രമിച്ചതിലും സമുദായത്തിലുള്ളവർ ഭയവിഹ്വലരാണ് പരാതി ലഭിച്ചതിനെ തുടർന്ന് കാലടി പോലിസ് ഇയാൾക്കെതിരെ കേസെടുത്തെങ്കിലും കോൺഗ്രസ്സ് നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിൽ നാട്ടുകാർ അസ്വസ്ഥരും സംശയഗ്രസ്തയിലുമാണ്, ഹിന്ദുക്കൾ ആരാധിക്കുന്ന പശുവിനെ പൊതുവഴിയിൽ പരസ്യമായി കഴുത്തറത്തു കൊന്ന നേതാവിന് പാർട്ടി നൽകിയ സംരക്ഷണവും പിൻതുണയും ഇയാൾക്കും ലഭിക്കുന്നതിൽ കോൺഗ്രസിൽ പ്രവർത്തിക്കുന്ന ഹൈന്ദവർക്ക് അരക്ഷിതബോധം വന്നിരിക്കുന്നത് സ്വാഭാവികമാണ് അക്രമിക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഹൈന്ദവ ക്ഷേത്രങ്ങൾക്കും, വിശ്വാസികൾക്കും പുരോഹിതർക്കും സംരക്ഷണം നൽകണമെന്നും കുന്നത്ത് നാട് ' വൈദിക യോഗവും, വിവിധ ഹൈന്ദവ സംഘടനകളും സർക്കാരിനോടു് ആവശ്യപ്പെട്ടു.
Comments (0)