ഡൽഹി പോലീസ് ഉദ്യോഗസ്ഥൻ ചമഞ്ഞ് വീടു് കയറി വയോധികർക്കെതിരെ അക്രമം, കാക്കനാട് പോലീസിൻ്റെ പങ്ക് അന്വേഷിക്കണം, പരാതി DGP .ക്ക്,
കൊച്ചി: കസൽ ഇന്ത്യ എന്ന സ്വകാര്യ നോൺ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് കോവിഡ് കാലത്തിന് മുൻപ് 3 ലക്ഷം രൂപ കാക്കനാട് സ്പെഷൽ സോൺ ഇൻഡസ്ട്രിയൽ ഏരിയയിൽ ക്യൻ്റീൻ തുടങ്ങാൻ ലോൺ എടുക്കുകയും പലിശ അടക്കം ആറര ലക്ഷം രൂപ അടക്കുകയും കൊറൊണ വ്യാപനവുമായ് ബന്ധപ്പെട്ട് സ്ഥാപനം നിർത്തൽ ചെയ്യാൻ നിർബന്ധിതരായെങ്കിലും പലിശ ഇപ്പോഴും അടച്ചു കൊണ്ടിരിന്നിട്ടും, ജാമ്യം നിന്ന സഹോദരൻ്റെ പേരിൽ വാറൻറ് ഉണ്ടെന്ന് പറഞ്ഞ് 2022-ൽ കാലാവധി കഴിഞ്ഞു എന്ന സൂചിപ്പിക്കുന്ന ഡൽഹി പോലീസിൻ്റെ തെന്ന് പറയുന്ന വ്യാജ തിരിച്ചറിയൽ കാണിച്ച് രണ്ട് വിധവകളും ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും വൃദ്ധ ദമ്പതികളും താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭീകര അന്തരിക്ഷം സൃഷ്ടിച്ച ആളെ വീട്ടമ്മ മുന്നൂറ് മീറ്റർ മാത്രം അകലെയുള്ള പോലീസ് സ്റ്റേഷനിൽ അന്യസംസ്ഥാന അക്രമിയെ കയ്യോടെ ഏല്പ്പിച്ചിട്ടും അയാളെ തടഞ്ഞുവക്കുകയോ നിയമ നടപടി സ്വീകരിക്കുകയോ ചെയ്യാതെ വിധവയായ വീട്ടമ്മയെ പരിഹസിച്ചു വിട്ടതായാണ് ആരോപണം പാറാവു് നിന്ന പോലീസ് ഉദ്യോഗസ്ഥനും ജി.ഡി ചാർജുകാരനും വീട്ടമ്മയെ പരിഹസിച്ച് അക്രമിക്ക് രക്ഷപ്പെട്ട് പോകാൻ അവസരം നൽകി, സ്റ്റേഷൻ എസ് ഐ ആയ അനസ് എന്ന ഉദ്യോഗസ്ഥൻ വീട്ടമ്മയോടു് വാങ്ങിയ തുക കൊടുക്ക് അല്ലെങ്കിൽ ഇനിയും ഇതുപോലുള്ള അക്രമം ഉണ്ടാവും എന്ന് പറഞ്ഞ് അവഹേളിക്കുകയും ഡൽഹിയിൽ നിന്ന് വന്ന പോലീസ് കാരനാണ് എന്ന് സ്ഥാപിചെടുപ്പിക്കാനാണ് ശ്രമിക്കുന്നത് അന്യസംസ്ഥാനത്ത് നിന്ന് വന്ന് വീട് ആക്രമിച്ച് കയറിയ ആളെ സംരക്ഷിക്കാൻ കാണിച്ച ഉത്സാഹം ജീവൻ രക്ഷിക്കാൻ അപേക്ഷിച്ച വിധവയായ വീട്ടമ്മയോട് കാണിക്കുന്നില്ല എന്നത് ബ്ലെയിഡ് കമ്പനിക്കാരും കാക്കനാട് പോലീസിലെ ചിലരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെയാണ് കാണിക്കുന്നത് ഈ ഹിന്ദിക്കാരൻ അക്രമി വീട്ടിൽ അക്രമം കാണിച്ച് കയറിയിട്ടു് വീട്ടിലില്ലാതിരുന്ന സഹോദരനെ ഫോണിൽ വിളിച്ചത് ഡൽഹി പോലീസ് കാരനാണ് നിന്നെ അറസ്റ്റ് ചെയ്യും എന്ന് പറയാൻ ഉപയോഗിച്ചത് പിന്നീടുള്ള അന്വേഷണത്തിൽ കണ്ണൂർ ഉള്ള വിനോദ് എന്ന പോലീസ് കാരൻ്റെ സ്വകാര്യ നമ്പരായിരുന്നു.ഇയാൾ മറ്റൊരു ഫോണിലൂടെ സർക്കാർ പോലീസിന് നൽകിയ നമ്പരിലൂടെ കണ്ണൂർ എസ്, ഐ ആണെന്ന് അവകാശപ്പെടുന്നു.കസൽ ഇന്ത്യ എന്ന കമ്പനി കാക്കനാട് ഭാഗത്ത് കൊറൊണ കാലത്തിന് മുൻപ് കാക്കനാട് ഭാഗത്ത് നിരവധി പേർക്ക് ലോൺ കൊടുത്തിരുന്നു കാക്കനാട് സ്വദേശി അഗസ്റ്റിൻ എന്നയാളുടെതായിരുന്നു ഈ സ്ഥാപനം SNDP യിൽ മൈക്രോ ഫിനാൻസിൻ്റെ പേരിൽ നിരവധി സ്ത്രീകളെ കബളിപ്പിച്ച് ഇപ്പോൾ ഡൽഹിയിൽ ഒളിവിൽ കഴിയുന്നയാൾക്ക് വേണ്ടി പണം പിരിക്കുന്നത് ആലുവ സ്വദേശിയായ ജോ ജോ എന്നയാളാണ് ഇയാളുടെ ക്വട്ടേഷൻ ഈ ഭാഗത്ത് നിന്ന് പോലീസിൻ്റെ സഹായത്താൽ പണം പിരിക്കുകയും ബന്ധപ്പെട്ട പോലീസുകാർക്ക് നിശ്ചിത ശതമാനം നൽകുക എന്നതാണ് ' കസൽ എന്ന എട്ട് മാസം മുൻപ് റിസർവ് ബാങ്ക് അംഗീകാരം നഷ്ടപ്പെട്ട കമ്പനിയും തമ്മിലുള്ള ഉടമ്പടി എന്ന് നാട്ടുകാർ പറയുന്നു. അതിനായ് ഡൽഹിയിൽ നിന്ന് പോലിസ് വേഷത്തിൽ കാക്കനാട് ഇറക്കിയ അന്യസംസ്ഥാനക്കാരന് എല്ലാ ഒത്താശകളും ചെയ്യുന്നത് കാക്കനാട് പോലീസിലെ ചിലരാണെന്ന് സംശയിക്കുന്നതായ് ആരോപണമുണ്ട്, അതായത് മൂന്ന് ലക്ഷം ലോണെടുത്ത് ആറരലക്ഷം അടച്ച വീട്ടമ്മയെ ബ്ലെയിഡു കമ്പനിക്കാർ ആക്രമിക്കുന്നതല്ല കമ്പനിക്കാർക്ക് വീണ്ടും ചൂഷണം ചെയ്യാനും നിർധനരായവരെ കൊലക്ക് കൊടുക്കാനുമാണ് ചിലർ ശ്രമിക്കുന്നത് കൊച്ചിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഇതുപോലെ ഒരു സ്ഥാപനത്തിൽ നിന്ന് ഇരുപതിനായിരം രൂപ വായ്പയെടുത്ത വീട്ടമ്മക്ക് മൂന്ന് ലക്ഷം തിരിച്ചടച്ചിട്ടും വീണ്ടും സമൂഹ മാധ്യമങ്ങളിലൂടെ അപമാനം നേരിടേണ്ടി വന്നതിനാൽ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തതിൻ്റെ ചൂടാറായിട്ടു പോലുമില്ല എന്നിട്ടും നമ്മുടെ കേരള പോലീസിലെ ചില വൃത്തികെട്ട ഉദ്യോഗസ്ഥർ കാണിച്ചുകൂട്ടുന്ന അനീതിയിൽ മേൽ ഇനിയും എത്ര കുടുംബങ്ങളാണ് ആത്മഹത്യ ചെയ്യുന്നതെന്ന് കണ്ടറിയണം.
Comments (0)