ഡോ.പി.വി.രാമന്‍കുട്ടി എഴുതിയ 'സാന്‍സ്‌ക്രിറ്റ്-സെന്‍സിബിലിറ്റി ആന്‍ഡ് മോഡേണിറ്റി' എന്ന ഗ്രന്ഥം പ്രകാശിപ്പിച്ചു

ഡോ.പി.വി.രാമന്‍കുട്ടി എഴുതിയ 'സാന്‍സ്‌ക്രിറ്റ്-സെന്‍സിബിലിറ്റി ആന്‍ഡ് മോഡേണിറ്റി' എന്ന ഗ്രന്ഥം പ്രകാശിപ്പിച്ചു

കാലടി : ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗവും സംസ്‌കൃതം ജനറല്‍ വിഭാഗം അഡ്ജന്‍ക്ട് പ്രൊഫസറുമായ ഡോ.പി.വി.രാമന്‍കുട്ടി എഴുതിയ 'സാന്‍സ്‌ക്രിറ്റ്-സെന്‍സിബിലിറ്റി ആന്‍ഡ് മോഡേണിറ്റി' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം വൈസ് ചാന്‍സലര്‍ പ്രൊഫ.എം.വി.നാരായണന്‍ നിര്‍വ്വഹിച്ചു. കാലടി മുഖ്യ ക്യാമ്പസിലെ സംസ്‌കൃതം ജനറല്‍ വിഭാഗത്തില്‍ നടന്ന ചടങ്ങില്‍ ചിത്രകല അധ്യാപികയും ഗ്രന്ഥത്തിന്റെ കവര്‍ ഡിസൈനറുമായ ആര്‍ട്ടിസ്റ്റ് എന്‍.ബി.ലതാദേവി ആദ്യ പ്രതി ഏറ്റുവാങ്ങി. പ്രൊഫ.വി.ആര്‍. മുരളീധരന്‍ അധ്യക്ഷനായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം ഡോ.എം.മണിമോഹന്‍, ഡോ.പി. വി.രാമന്‍കുട്ടി ഡോ.കെ.ആര്‍.അംബിക, ഡോ.യമുന.കെ, ഡോ.എം.എസ്.മുരളീധരന്‍പിളള, ഡോ.വി.കെ.ഭവാനി, ഡോ.എം.സത്യന്‍, ഡോ.ജി.ശ്രീവിദ്യ, ഡോ.കെ.സി.രജിത അമ്പിളി എന്നിവര്‍ പ്രസംഗിച്ചു.