ഒരാള്‍ക്കുകൂടി ജനിതകമാറ്റം വന്ന വൈറസ്
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്നലെ 6753 പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്നലെ 58,057 സാമ്ബിളുകള്‍ പരിശോധിച്ചപ്പോള്‍ 11.63 ആണ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. 19 മരണം. ആകെ മരണം 3564 ആയി. 6109 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 510 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്‌തമല്ല.
എറണാകുളം 1018, കോഴിക്കോട് 740, പത്തനംതിട്ട 624, മലപ്പുറം 582, കോട്ടയം 581, കൊല്ലം 573, തൃശൂര്‍ 547, തിരുവനന്തപുരം 515, ആലപ്പുഴ 409, കണ്ണൂര്‍ 312, പാലക്കാട് 284, വയനാട് 255, ഇടുക്കി 246, കാസര്‍ഗോഡ് 67 എന്നിങ്ങനെയാണു ജില്ലകളിലെ രോഗബാധ. യു.കെ.യില്‍നിന്നു വന്ന 34 വയസുകാരനായ കണ്ണൂര്‍ സ്വദേശിയ്‌ക്കു ജനിതക വകഭേദം വന്ന വൈറസ് സ്‌ഥീരികരിച്ചു. സംസ്‌ഥാനത്തിതുവരെ 10 പേരിലാണു ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
Comments (0)