നൂറ്‌ കോടിയുടെ അഴിമതി: ഹര്‍ജിയില്‍ വിശദീകരണം തേടി

നൂറ്‌ കോടിയുടെ അഴിമതി: ഹര്‍ജിയില്‍ വിശദീകരണം തേടി

കൊച്ചി: കെ.എസ്‌.ആര്‍.ടി.സിയില്‍ 2012-15 കാലയളവില്‍ നൂറ്‌ കോടിയുടെ അഴിമതി നടന്നെന്ന എം.ഡി: ബിജു പ്രഭാകറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തില്‍ അന്വേഷണം ആവശ്യപ്പെട്ട്‌ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദീകരണം തേടി. വിഴിഞ്ഞം ഡിപ്പോയിലെ ജീവനക്കാരനും ശാസ്‌തമംഗലം സ്വദേശിയുമായ ജൂഡ്‌ ജോസഫാണ്‌ ഹര്‍ജി സമര്‍പ്പിച്ചത്‌. ഹര്‍ജിക്കാരന്‍ ജീവനക്കാരനാണെങ്കിലും വിഷയം പൊതുതാല്‍പര്യമുള്ളതാണെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചു. സംസ്‌ഥാന പോലീസ്‌ മേധാവിക്ക്‌ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതുകൊണ്ടാണ്‌ ഹൈക്കോടതിയെ സമീപിച്ചതെന്നു ഹര്‍ജിക്കാരന്‍ വ്യക്‌തമാക്കി.