ബിനാലെ മാമാങ്കത്തിൽ കാലിടറി വീണവരുടെ " നിലവിളികൾ " കേൾക്കാനാരുമില്ലെ?
കൊച്ചി :ആഗോളതലത്തിൽ കൊട്ടിഘോഷിക്കപ്പെട്ടു കൊണ്ടാടുന്ന ബിനാലെ മാമാങ്കങ്ങളുടെവിജയത്തിൻ്റെ അണിയറയിൽ രക്തം വിയർപ്പാക്കി അധ്വാനിച്ച കരാറുകാരുടെയും ഉപകരാറുകാരുടെയും തൊഴിലാളികളുടെയും പ്രതിഫലതുകകൾ കൊടുത്തു തീർക്കാതെ ബിനാലെ വിജയത്തെ ലോകമെങ്ങും കൊട്ടിഘോഷിച്ചു നടക്കുന്നവർ പണം കിട്ടാനുള്ളവരുടെ കണ്ണിരിൻ്റ വില കണ്ടറിയാത്തതെന്താണെന്നാണ് പലരും ചോദിക്കുന്നത്, ബിനാലെ തങ്ങളുടെ നാട്ടിൽ വന്നപ്പോൾ തങ്ങൾക്കും അതിൽ പങ്കാളികളാകാമെന്നും ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ തൊഴിലവസരങ്ങൾ ലഭിക്കുമെന്നും പണിചെയ്തു കിട്ടുമെന്ന് സ്വപനം കണ്ട തുക കൊണ്ട് ജീവിതം കരുപിടിപ്പിക്കാമെന്നും വിചാരിച്ചവരുടെ നെഞ്ചിൽ നെരിപ്പോടു് പുകയുകയാണ് സംഘാടകരുടെ മധുരിക്കുന്ന വാക്ക് കേട്ട് വീട്ടിലുളള സ്ത്രീകൾ ഉപയോഗിച്ചിരുന്ന കെട്ടുതാലി ഉൾപ്പെടെയുള്ള സ്വർണതരികളും കിടക്കുന്ന കൂരയുടെ രേഖകൾ ബ്ലേഡ് കമ്പനികളിലും ബാങ്കുകളിലും ഈടു് വച്ചാണി വർ കരാർജോലികളിൽ പങ്കാളികളായത് കരാറുകാരൻ എന്ന് പറയുമ്പോൾ ഇവരും തൊഴിലാളികളായിരുന്നു.എന്നാൽ ബിനാലെ വിജയത്തിലെത്തിയിട്ടും പണം കുന്നു കൂടിയിട്ടും ഇവരുടെ പണം പൂർണമായും നൽകിയില്ല പണം കിട്ടാതെ വന്നപ്പോൾ ബാങ്കുകളിലും മറ്റും വച്ച വസ്തുക്കളുടെ പലിശയും. ജപ്തി നോട്ടീസുകളും ഇവരെ സ്വഭാവികമായി പരിഭ്രാന്തരാക്കി ക്ഷമയുടെ നെല്ലി പല കണ്ടു കഴിഞ്ഞപ്പോൾ ജനാധിപത്യപരമായതും നിയമപരമായ തുമായ പ്രതിഷേധങ്ങൾ നടത്തിയവർക്ക് ഒരു വൈരാഗ്യമെന്ന നിലയിൽ പണം കൊടുത്തു തീർക്കാൻ സംഘാടകർ തീരുമാനിച്ചു.ബോസ് കൃഷ്ണമാചാരി എന്ന പ്രധാന സംഘാടകൻ മാത്രം വിചാരിച്ചാൽ ഇവരുടെ പണം നൽകി തീർക്കാമായിരുന്നു., സർക്കാരിൽ നിന്നും 6 കോടിയും ലുലു ഗ്രൂപ്പിൽ നിന്ന് 3 കോടിയും മറ്റു സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും രാജ്യങ്ങളിൽ നിന്നും ഇത്രയേറെ പണം കിട്ടിയിട്ടും വിയർപ്പൊഴുക്കിയവർക്ക് നൽകാനുള്ളത് കൊടുക്കാത്തത് അങ്ങേയറ്റം മനുഷ്യത്വരഹിതമാണ്, എന്നാലും ഒരു പ്രതീക്ഷയുടെ നാളം ഇവർ പ്രതീക്ഷിക്കുന്നുണ്ട് കാരണം നീതിയും നിയമവും കോടതികളും ഇവരുടെ നിലവിളികൾ കേൾക്കുമെന്ന് .സംഘാടകരുടെ കർണങ്ങളും കണ്ണുകളും അടച്ചു വച്ചിട്ടുണ്ടാകാം ,പക്ഷെ കോടതികളുടെ കണ്ണും കാതും തുറന്ന് തന്നെയാണിരിക്കുന്നതെന്ന സത്യം അവർക്കുണ്ട് .
Comments (0)