സംസ്ഥാനത്ത് വിഷക്കള്ള് വ്യാപകം ; ഇലക്ഷൻ ഫണ്ട് സ്വരൂപിക്കാൻ കണ്ടില്ലെന്ന് നടിക്കുന്നു

സംസ്ഥാനത്ത് വിഷക്കള്ള് വ്യാപകം ; ഇലക്ഷൻ ഫണ്ട് സ്വരൂപിക്കാൻ കണ്ടില്ലെന്ന്  നടിക്കുന്നു

സംസ്ഥാനത്ത് വ്യാപകമായി വിഷക്കള്ള് വിപണനം ചെയ്യപ്പെടുന്നു.  പാലക്കാടിൽ നിന്നും അതിർത്തി ഗ്രാമങ്ങളിൽ നിന്നും  കള്ളെന്ന പേരിൽ കേരളത്തിലെ ഷാപ്പുകളിൽ വിറ്റഴിക്കപ്പെടുന്നത് അതിമാരകമായ വിഷപദാർത്ഥങ്ങളും,മീഥൈൽ ചേർന്ന സ്പിരിറ്റും വളരെ കുറഞ്ഞ വിലയ്ക്ക് അന്യ സംസ്ഥാനത്തെ ആശുപത്രികളിൽ നിന്ന് ലഭിക്കുന്ന ശവശരീരങ്ങൾ സൂക്ഷിച്ച് വലിച്ചെറിയുന്ന സ്പിരിറ്റും ആണ്.കള്ള് എന്നാൽ പ്രകൃതിദത്തമായ പാനീയമാണ് ഇത് കേരളത്തിലെങ്ങും ഉൽപ്പാദിപ്പിക്കപ്പെടുന്നില്ല പിന്നെ എങ്ങനെ ഇത്രയും കള്ള് വിറ്റഴിക്കുന്നു എന്ന് പരിശോധിച്ചാൽ ഇതിന്റെ രൂക്ഷത അറിയാം.

സർക്കാരും അധികൃതരും ബാറുകളുടെ പുറകെ പോകുമ്പോൾ നിശബ്ദമായി വിറ്റഴിക്കപ്പെടുന്ന വിഷക്കള്ള് സർക്കാർ അറിഞ്ഞുകൊണ്ടുതന്നെയാണ് പാവപ്പെട്ടവർക്ക് കുറഞ്ഞ ചിലവിൽ ലഹരി പിടിക്കാൻ കള്ള് എന്ന പേരിൽ വിഷം കലക്കി കൊടുക്കുന്നത്. ചെത്ത് കള്ള് ബോർഡ് വച്ച് പാലക്കാടൻ കള്ള് എന്നപേരിൽ കൊടുക്കുന്നത് ഇപ്പോൾ വിഷക്കള്ള് ആണ്. ഇത് കുടിക്കുന്നവർ ഒറ്റയടിക്ക് പ്രത്യക്ഷത്തിൽ മരിച്ചു വീഴുന്നില്ല എന്നതിനാൽ ഇതിന്മേൽ ഒരു പരിശോധനയും നടക്കുന്നില്ല. പാനീയം എന്ന പേരിലാണെങ്കിൽ ഭക്ഷ്യവകുപ്പ് പരിശോധിച്ചാൽ പരിശോധിക്കുന്നവന്റെ തല പൊട്ടിത്തെറിക്കും അത്രയും മാരകമാണിതിൽ. കഞ്ചാവ്, തേരട്ട,  ബാറ്ററി മുതലായവയാണ് മുൻകാലങ്ങളിൽ കള്ളിൽ ചേർത്തിരുന്നത് എങ്കിൽ ഇന്ന് മാരകമായ രാസ പദാർത്ഥ ലായാനികളിൽ ചെറിയ അളവ് കള്ള് മാത്രം ചേർക്കുന്നു എന്ന വ്യത്യാസം മാത്രമേയുള്ളൂ. ആലുവ റേഞ്ചിൽ കപ്രശ്ശേരിയിൽ നിന്ന് വ്യാജ കള്ള് പിടിച്ചതാക്കട്ടെ സമീപ ബാറുകളിൽ കച്ചവടം കുറഞ്ഞു പോയതിനാൽ അവരുടെ സമ്മർദ്ദം മൂലം എക്സൈസ് വകുപ്പിലെ ഇന്റലിജൻസ് വിഭാഗം നിർബന്ധമായതിനാൽ ആണ് പലസ്ഥലങ്ങളിലും വ്യാജ കള്ള് എന്ന പേരിൽ പിടിക്കപ്പെടുന്ന തും വിറ്റഴിക്കപ്പെടുന്നതും. വിഷക്കള്ള് ആണെന്ന യാഥാർത്ഥ്യം മറച്ചുവെക്കാൻ പറ്റില്ല. എക്സൈസ് ഉദ്യോഗസ്ഥന്മാരുടെ കഴിവുകേട് അല്ല ഈ വിഷക്കള്ള് വിൽക്കപ്പെടുന്നത്.  ഭരണ- രാഷ്ട്രീയ നേതാക്കന്മാരുടെ വരുമാന സ്രോതസ്സാണ് മദ്യവും മദ്യവിൽപ്പനയും.

മദ്യവും, ലോട്ടറിയും, റോഡിൽ നിന്ന് വാഹന യാത്രക്കാരെ  കൊള്ളയടിച്ച് ഖജനാവ് വീർപ്പിക്കാനും കട്ടു മുടിപ്പിക്കാനും മാത്രമറിയുന്ന സാമ്പത്തികശാസ്ത്രം  കൈമുതലായുള്ള ഭരണകർത്താക്കൾ പറയുന്നത് അനുസരിക്കാനെ എക്സ്സൈസ് ഉദ്യോഗസ്ഥർക്ക് സാധിക്കൂ. അതുകൊണ്ട് വിഷക്കള്ള് വിൽപ്പന കേരളത്തിൽ തടസ്സമില്ലാതെ വിറ്റഴിക്കപ്പെടും സാധാരണക്കാരൻ ഇഞ്ചിഞ്ചായി കൊല്ലപ്പെടുകയും ചെയ്യും.

 - രവീന്ദ്രൻ കവർസ്റ്റോറി