അമൃതയിൽ സങ്കീർണമായ ചെറുകുടൽ മാറ്റിവയ്ക്കൽ
കൊച്ചി: കേരളത്തിലെ ആദ്യ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയയും കൂടാതെ കൈകൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി അമൃതഹോസ്പിറ്റൽ. റോഡപകടത്തിൽ മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം എഴുകോൺ സ്വദേശി അനുജിത്തിന്റെ അവയവങ്ങളാണ് അമൃത ഹോസ്പിറ്റലിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ രണ്ടുപേർക്ക് മാറ്റിവെച്ചത്. അനുജിത്തിന്റെ ചെറുകുടൽ രണ്ട് കൈകൾ എന്നിവയ്ക്കുപുറമേ ഹൃദയം, രണ്ട് വൃക്കകൾ,നേത്ര പടലങ്ങൾ എന്നിവയും മറ്റ് അഞ്ച് പേർക്ക് പുതുജീവനേകി.
പാലക്കാട് കാഞ്ഞിരത്തിൽ സ്വദേശിയായ 37കാരിയായ ദീപികക്കാണ് ചെറുകുടൽ മാറ്റിവെച്ചത്.കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ മൂന്നാമത്തെയും വിജയകരമായ ചെറുകുടൽ മാറ്റാൻ ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് അമൃത ഹോസ്പിറ്റൽ ഗ്യാസ്ട്രോളജി വിഭാഗം ഡോക്ടർ രാമചന്ദ്രൻ പറഞ്ഞു.
യമൻ സ്വദേശിയായ ഇസ്ലാം അഹമ്മദ് എന്ന 24 കാരനാണ് അനുജിത്തിന്റെ കൈകൾ വച്ചുപിടിപ്പിച്ചത്.ആകാശമാർഗം തിരുവനന്തപുരത്തു നിന്നും അമൃത ഹോസ്പിറ്റലിൽ എത്തിച്ച കൈകൾ 20 മണിക്കൂർ നീണ്ട 40 പേരടങ്ങുന്ന മെഡിക്കൽ സംഘം ശസ്ത്രക്രിയയിലൂടെ തുന്നി ചേർക്കുകയായിരുന്നു.
പത്തുവർഷംമുമ്പ് റെയിൽവേ പാലത്തിൽ വിള്ളൽ കണ്ട പുസ്തകസഞ്ചി വീശി ട്രെയിൻ നിർത്തിച്ച വലിയ അപകടം ഒഴിവാക്കി വാർത്തകളിൽ ഇടം നേടിയ വ്യക്തിയാണ് അനുജിത്ത്.
ലോക്ക്ഡൗണിനെ തുടർന്ന് കൊട്ടാരക്കരയിലെ സൂപ്പർമാർക്കറ്റിൽ സെയിൽസ് മാനേജർ ആയി ജോലി നോക്കുമ്പോഴാണ് ബൈക്ക് അപകടത്തിൽ പെട്ടത്. മസ്തിഷ്ക മരണം സ്വീകരിച്ചതിനെ തുടർന്ന് അനുജത്തിന്റെ ഭാര്യ പ്രിൻസി രാജുവും സഹോദരി അജല്യയും അവയവദാനത്തിന് തയ്യാറാവുകയായിരുന്നു



Author Coverstory


Comments (0)