സ്ഥലം വിറ്റ് മക്കളെ വിവാഹം കഴിപ്പിച്ച വയോധികന് വീട് നല്‍കാന്‍ നിര്‍ദേശം
കൊല്ലം: സ്വന്തമായുണ്ടായിരുന്ന 20 സെന്‍റ് സ്ഥലവും വീടും വിറ്റ് മൂന്ന് പെണ്‍മക്കളുടെ വിവാഹം നടത്തിയ നിര്‍ധന വയോധികന് ലൈഫ് മിഷനില്‍ നിന്ന് വീട് ലഭിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷന്‍. അഞ്ചല്‍ പനയഞ്ചേരി സ്വദേശി ശിവശങ്കരപ്പിള്ളക്ക് വീട് അനുവദിക്കണമെന്നാണ് കമീഷന്‍ അംഗം വി.കെ. ബീനാകുമാരി അഞ്ചല്‍ ഗ്രാമപയത്ത് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്.
ലൈഫ് മിഷന്‍ ലിസ്റ്റില്‍ പരാതിക്കാരന്‍ ഉള്‍പ്പെടാത്തതിനാല്‍, ഗ്രാമസഭ നിര്‍ദേശിക്കാത്തത് മൂലമാണ് വീട് ലഭിക്കാതെ പോയത്. ലൈഫ് മിഷനില്‍ നിന്ന് അനുമതി ലഭിച്ചാലുടന്‍ പരാതിക്കാരനെ കൂടി ഉള്‍പ്പെടുത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി കമീഷനെ അറിയിച്ചു.
Comments (0)