ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് ; കേരളത്തില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്ബിളുകളുടെ ഫലം പുറത്തുവന്നു
തിരുവനന്തപുരം : ജനിതക മാറ്റം വന്ന കൊറോണ വൈറസ് സംശയിച്ച് പരിശോധനയ്ക്ക് അയച്ച ആദ്യ സാമ്ബിളുകളുടെ ഫലം വന്നപ്പോള്‍ കേരളത്തിന് ആശ്വാസം. പൂനെ വൈറളോജി ലാബിലേക്ക് അയച്ച ആറ് സാമ്ബിളുകളുടെ ഫലമാണ് വന്നത്. ഇതില്‍ പുതിയ തീവ്ര വൈറസ് സാമ്ബിള്‍ കണ്ടെത്തിയില്ല.
ബ്രിട്ടണില്‍ നന്നെത്തി കൊറോണ സ്ഥിരീകരിച്ചവരുടെ സാമ്ബിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ആദ്യ ഘട്ടത്തില്‍ അയച്ച സാമ്ബിളുകളുടെ പരിശോധനാ ഫലമാണ് ലഭിച്ചിരിക്കുന്നത്. ഇനിയും കൂടുതല്‍ ഫലം വരാനുണ്ട്. പത്തനംതിട്ടയില്‍ നിന്നും അയച്ച 3 സാമ്ബിളുകളുടെയും എറണാകുളത്ത് നിന്നയച്ച 2 സാമ്ബിളുകളുടെയും കോഴിക്കോട് നിന്നയച്ച ഒരു സാമ്ബിളിന്റേയും ഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ സാന്നിദ്ധ്യം മറ്റ് രാജ്യങ്ങളിലേക്കും പടര്‍ന്നു കൊണ്ടിരിക്കുകയാണ്. സ്പെയ്ന്‍, സ്വീഡന്‍, സ്വിറ്റ്സര്‍ലാന്റ്, ജര്‍മ്മനി, ഫ്രാന്‍സ്, ഇറ്റലി, നെതര്‍ലാന്റ്, ഓസ്ട്രേലിയ, യുഎഇ എന്നിവിടങ്ങിളിലെല്ലാം പുതിയ വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്.



Author Coverstory


Comments (0)