കൊവിഡ് കാലത്ത് കൂടിയ കെ.എസ്.ആർ ടി.സി നിരക്ക് ഉടൻ പിൻവലിക്കില്ല; എ. കെ ശശീന്ദ്രൻ

കൊവിഡ് കാലത്ത് കൂടിയ കെ.എസ്.ആർ ടി.സി നിരക്ക് ഉടൻ പിൻവലിക്കില്ല; എ. കെ ശശീന്ദ്രൻ

തിരുവനന്തപുരം: കോവിഡ് കാലത്ത് കൂട്ടിയ ടിക്കറ്റ് നിരക്കുകള്‍ കെ.എസ്.ആര്‍.ടി.സി ഉടന്‍ പിന്‍വലിക്കില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. യാത്രക്കാരുടെ എണ്ണം കൂടിയത് കൊണ്ട് മാത്രം നിരക്ക് കുറക്കാനുളള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോവിഡ് കാലത്ത് തുടങ്ങിയ സ്‌പെഷ്യല്‍ സര്‍വീസുകളില്‍ കൂടിയ നിരക്ക് തുടരുമെന്നും മന്ത്രി അറിയിച്ചു.

കോവിഡ് വ്യാപനം കുറഞ്ഞ് ബസുകളില്‍ തിരക്കേറിയ സാഹചര്യത്തില്‍ നിരക്ക് കുറക്കാനുളള ശിപാര്‍ശ കെ.എസ്.ആര്‍.ടി.സി മുന്നോട്ടുവെക്കുകയായിരുന്നു. എന്നാല്‍ അതിനുളള സമയമായിട്ടില്ലെന്നാണ് ഗതാഗതമന്ത്രിയുടെ നിലപാട്.പഴയ നിരക്ക് പുനസ്ഥാപിച്ചാല്‍ സ്വകാര്യ ബസ് സമരം ഉണ്ടാകുമോയെന്നും സര്‍ക്കാര്‍ ഭയപ്പെടുന്നുണ്ട്.നിരക്ക് കൂട്ടാന്‍ ശിപാര്‍ശ നല്‍കിയ സബ്കമ്മിറ്റി തന്നെ നിരക്ക് വര്‍ധിപ്പിക്കുന്ന കാര്യവും പരിഗണിക്കട്ടെയെന്നാണ് മന്ത്രിയുടെ നിലപാട്.