വൈറ്റില, കുണ്ടന്നൂർ പാലങ്ങളുടെ പരിശോധന പൂർത്തിയാക്കി
കൊച്ചി: കുണ്ടന്നൂർ, വൈറ്റില മേൽപ്പാലങ്ങ കളുടെ ഭാര പരിശോധന പൂർത്തിയായി. പരിശോധനയുടെ അന്തിമ റിപ്പോർട്ട് ദേശീയ പാത വിഭാഗം ചീഫ് എൻജിനീയർ ഗവൺമെൻറ്ലേക്ക് സമർപ്പിച്ച ശേഷം ഉദ്ഘാടനം സംബന്ധിച്ച അന്തിമ തീരുമാനം എടുക്കും. സാങ്കേതികവും നിയമപരവും സുരക്ഷാ പരവുമായ പരിശോധനകളുടെ ഭാഗമായാണ് ഭാരപരിശോധന നടത്തുന്നത്.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാരാണ് ഇരു പാലങ്ങളും നിർമ്മിച്ചത്. പാലങ്ങളുടെ പണി പൂർത്തിയാവുന്നതോടെ ഈ ഭാഗത്തെ ഗതാഗതക്കുരുക്കിന് പരിഹാരം ആവശ്യം എന്നാണ് പ്രതീക്ഷിക്കുന്നത്.



Author Coverstory


Comments (0)