സൗദിയിൽ യാത്രാവിലക്കിൽ ഇളവ്; ഇന്ത്യയിൽ നിന്നുള്ള യാത്ര തീരുമാനമായില്ല
കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏർപ്പെടുത്തിയ യാത്ര വിലക്ക് പിൻവലിച്ചു.യോമ കടൽ റോഡ് മാർഗം ഉള്ള യാത്ര വിലക്കാണ് ഇന്നലെ രാവിലെ നീക്കിയത്. എന്നാൽ ബ്രിട്ടൻ ദക്ഷിണാഫ്രിക്ക തുടങ്ങി കോവിഡ് വകഭേദം വ്യാപിക്കുന്ന രാജ്യങ്ങളിൽനിന്ന് വരുന്നവർക്ക് 14 ദിവസം ക്വാറന്റെൻ അടക്കമുള്ള നിബന്ധനകളുണ്ട്. ഈ രാജ്യങ്ങളിൽ നിന്നും ഉള്ളവർ സൗദിയിലെത്തി 48 മണിക്കൂറിനുള്ളിൽ പിസിആർ ടെസ്റ്റ് നടത്തണം. പതിമൂന്നാം ദിവസം വീണ്ടും ടെസ്റ്റ് നടത്തണം.
കഴിഞ്ഞ ഡിസംബർ 21 നാണ് സൗദി സമ്പൂർണ്ണ യാത്ര വിലക്കേർപ്പെടുത്തിയത്. ഒരാഴ്ച കഴിഞ്ഞപ്പോൾ സൗദിയിൽ നിന്നും പുറത്തേക്കുള്ള വിമാനയാത്രകൾക്ക് അനുമതി നൽകി. പൂർണ്ണ യാത്ര വിലക്ക് നീക്കി എങ്കിലും ഇന്ത്യയിൽനിന്നുള്ള വിമാനസർവീസ് സംബന്ധിച്ച് തീരുമാനമായിട്ടില്ല. നിലവിൽ 14 ദിവസം വിദേശത്ത് ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമേ സൗദിയിലേക്ക് വരാനാകുവന്നു വിവിധ എയർലൈൻ വൃത്തങ്ങൾ അറിയിച്ചു. യാത്രാ വിലക്ക് ഏർപ്പെടുത്തിയ അതിനുമുമ്പുള്ള വ്യവസ്ഥകൾ അതേപടി നിലവിലുണ്ടെന്ന് സൗദി സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി ഇന്ത്യയിൽ നിന്നും സൗദി അറേബ്യയിൽ എത്തണമെങ്കിൽ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസത്തെ ക്വാറന്റീൻ പൂർത്തിയാക്കി വേണ്ടിവരും.
Comments (0)