ഓൺലൈൻ വായ്പാ തട്ടിപ്പ്: 4 പേർ കൂടി അറസ്റ്റിൽ
ചെന്നൈ:മൊബൈൽ അപ്ലിക്കേഷൻ വഴി ഒള്ള വായ്പ തട്ടിപ്പ് കേസിൽ രണ്ടു ചൈനീസ് പൗരന്മാർ ഉൾപ്പെടെ നാല് പേർ കൂടി അറസ്റ്റിൽ. തത്സമയം ലോൺ അനുവദിക്കാനുള്ള രണ്ടു ഡസനിലെരെ മൊബൈൽ അപ്ലിക്കേഷനുകളാണ് ശ്രദ്ധയിൽ പെട്ടതെന്നും ഇത് സംബന്ധിച്ച അന്യോഷണം ഊർജിത മാക്കിയെന്നും ചെന്നൈ പോലീസ് അറിയിച്ചു.
ചൈനീസ് പൗരന്മാരായ സിയാ മാവു(38), യുവാൻലുൻ (28), കർണാടക സ്വദേശികളായ എസ്. പ്രമോദ, വി ആർ പവൻ എന്നിവരാണ് അറസ്റ്റിലായത്. ഈ സംഘത്തിൽപെട്ട ഹോങ്, വാൻഡിഷ് എന്നിവർ സിംഗപ്പൂരിലേക്ക് കടന്നതായി ആണ് സൂചന.300 കോടിയുടെ ഇടപാടാണ് ഇവർ നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. 5000 രൂപ മുതൽ അരലക്ഷം രൂപ വരെയാണ് അനുവദിച്ചത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒരുലക്ഷത്തോളം ഇടപാടുകാർ ഇവർക്ക് ഉള്ളതായും പോലീസ് പറഞ്ഞു. ഇവരുമായി ബന്ധപ്പെട്ട ബംഗളൂരുവിലെ 2 ബാങ്ക് അക്കൗണ്ടുകൾ സെൻട്രൽ ക്രൈംബ്രാഞ്ച് കണ്ടെത്തി മരവിപ്പിച്ചു.വായ്പ നൽകുന്ന കമ്പനികളുടെ ഡയറക്ടർമാർ എന്നാണ് കർണാടക സ്വദേശികളെ മറ്റുള്ളവർക്കു മുന്നിൽ ചൈനീസ് സംഘം അവതരിപ്പിച്ചിരുന്നത്.20,000 രൂപ വീതം ആയിരുന്നു രണ്ടു പേർക്കും ഉള്ള ശമ്പളം. എന്നാൽ കമ്പനിയുമായി ബന്ധപ്പെട്ട ചെക്ക് ബുക്കുകൾ എ.ടി.എം, ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ,ബാങ്കിംഗ്കൾ ഉൾപ്പെടെയുള്ള എല്ലാം കൈകാര്യം ചെയ്തിരുന്നത് ചൈനീസ് പൗരന്മാർ ആണെന്നും പോലീസ് പറഞ്ഞു.20 ദിവസത്തോളം ബാംഗ്ലൂരിൽ ക്യാമ്പ് ചെയ്തതാണ് സെൻട്രൽ ക്രൈംബ്രാഞ്ച് സംഘം നാല് പേരെയും അറസ്റ്റ് ചെയ്തത്.മൊബൈൽ ആപ്പ് വായ്പ കമ്പനികളുടെ ഗുണ്ടാസംഘങ്ങളുടെ ഭീഷണിയെ തുടർന്ന് നാലു പേർ തെലുങ്കാനയും ഒരാൾ ബംഗളൂരുവിലും ആത്മഹത്യ ചെയ്തതോടെയാണ് ചെന്നൈ സെൻട്രൽ കൈബ്രാഞ്ചും അന്വേഷണം തുടങ്ങിയത്. സമാന സംഭവങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നന്നായി 5 ചൈനക്കാരാണ് അറസ്റ്റിലായത്.
Comments (0)