സംസ്ഥാനത്ത് പക്ഷിപ്പനി; ആലപ്പുഴയിലും കോട്ടയത്തും വൈറസ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചെന്ന് വനം മന്ത്രി കെ.രാജു. ആലപ്പുഴയിലും കോട്ടയത്തുമാണ് പക്ഷികളില്‍ H5N8 വൈറസിനെ കണ്ടെത്തിയത്. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും.
കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു. വൈറസ് സ്ഥിരീകരിച്ച ഒരു കിലോ മീറ്റര്‍ ചുറ്റളവിലെ പക്ഷികളെ കൊല്ലും. വളര്‍ത്തി പക്ഷികള്‍ക്കുള്ള നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും പക്ഷിപ്പനി നിയന്ത്രണത്തിന് അടിയന്തര നടപടി തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.



Author Coverstory


Comments (0)