ഡൽഹി:, ഏതാണ്ട് 20 മുതൽ 25 വർഷം വരെ താത്കാലിക അടിസ്ഥാനത്തിൽ ന്യൂഡൽഹി റാംമനോഹർ ലോഹ്യ ആശുപത്രിയിൽ നഴ്സുമാരായി ജോലി ചെയ്ത 30-ാളം വരുന്ന മലയാളി നഴ്സുമാരെ പെട്ടെന്നൊരു ദിവസം കാരണം കൂടാതെ പിരിച്ചുവിട്ടപ്പോൾ സങ്കട ഹർജിയുമായി കണ്ണീരോടെ പ്രതീക്ഷയോടെ മലയാളിയാണല്ലോ സഹായിക്കുമെന്ന പ്രതീക്ഷയോടെ കൈകുഞ്ഞുങ്ങളടക്കം നേഴ്സുമാർ കേന്ദ്ര മന്ത്രി മുരളീധരനെ കണ്ട് സഹായിക്കണമെന്ന് പറഞ്ഞ് ചെന്നപ്പോൾ ഒന്ന് കാണാൻ പോലും അനുവദിച്ചില്ലെന്നു മാത്രമല്ല ഡൽഹിയിലെ ഓധ്യോദിക വസതിയുടെ വാതിക്കൽ പോലും ചെല്ലാൻ അനുവദിച്ചില്ല എന്ന വേദന ജനകമായ വാർത്ത ഡൽഹിയിലെ മലയാളികൾ ആരോപിക്കുന്നു., പ്രശ്നത്തിൻ്റെ ഗൗരവം കേട്ടറിഞ്ഞ കെ. പ്രേമചന്ദ്രൻ എം.പി. ദുരിതം അനുഭവിക്കുന്ന നേഴ്സുമാരെ നേരിട്ട് കണ്ട് അവരെ കൂട്ടി കേന്ദ്ര ആരോഗ്യമന്ത്രിയെ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം നേടിയെന്നത് മലയാളികൾക്ക് എന്നും ഡൽഹിയിൽ തണലായി നില്ക്കുന്ന എം.കെ പ്രേമചന്ദ്രൻ്റെ പാർലമെൻ്റ് ജീവിതത്തിലെ പൊൻ തൂവലായി നിലകൊള്ളുന്നു., കേന്ദ്ര മന്ത്രി മുരളിധരനെ സാധാരണക്കാരന് എന്നും അപ്രാപ്യനാണെന്നും അഴിമതിക്കാർക്കും കള്ളപ്പണക്കാർക്കും എന്നും കൈയ്യെത്തും ദൂരത്ത് തന്നെയാണെന്നും നഴ്സുമാരുടെ വിഷയം അവജ്ഞയോടെ തള്ളിക്കളഞ്ഞതും സ്വാഭാവികമാണെന്നും പാർട്ടിക്കാർ പറയുന്നു., കേരളത്തിലെ സാധാരണക്കാരായവരുടെ വോട്ടു കിട്ടിയില്ല മുരളി മന്ത്രിയായതെന്നും അതുകൊണ്ട് വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾക്ക് മാത്രം മന്ത്രിയുടെ കാര്യാലയം പ്രവർത്തിച്ചാൽ മതിയെന്നും മോദി പ്രധാനമന്ത്രിയും അമിത് ഷാ പാർട്ടി നിയന്ത്രിക്കുന്ന കാലമത്രയും താൻ മന്ത്രിയായിരിക്കുകയും ചെയ്യുമെന്ന തിരിച്ചറിവാണ് സാധാരണക്കാരായ മലയാളികൾക്കെതിരെ മന്ത്രി മുഖം തിരിക്കുന്നതെന്നും പാർട്ടി യിലെയും ഡൽഹിയിലെയും പാർട്ടിക്കാർ പറയുന്നു. എന്തായാലും പ്രേമചന്ദ്രൻ എന്ന എം.പി,ക്ക് രാഷ്ട്രീയ ഭേദമെന്യെ ബന്ധങ്ങൾ കാത്തുസൂക്ഷിക്കാൻ കഴിവുള്ളതുകൊണ്ടും സാധാരണക്കാരുടെ വിഷമങ്ങൾ നേരിട്ടറിയാവുന്നതുകൊണ്ടുമാണ് ഈ വിഷയത്തിൽ 30 ലേറെ മലയാളി നഴ്സുമാരെ ആത്മഹത്യയിൽ നിന്ന് രക്ഷിച്ചത്
Comments (0)