ക്ഷേമ നിധി അടപ്പിക്കാതെ TAX അടക്കാൻ അനുമതി, സർക്കാരിന് കോടികളുടെ നഷ്ടം, ജോയിൻ്റ് RTO ശരത്ചന്ദ്രനും 19 പേരും സസ്പെൻഷനിലേക്ക്
കൊല്ലം: സർക്കാരിന് കോടികളുടെ നഷ്ടവും ഉദ്യോഗസ്ഥർക്ക് കോടികൾ സ്വന്തം പോക്കറ്റിലേക്ക് എന്ന പദ്ധതിയുമായി അഴിമതിക്കാരായ RTO ഉദ്യോഗസ്ഥർ നടത്തുന്ന തട്ടിപ്പുകൾ " കവർ സ്റ്റോറി ന്യൂസ് " പുറത്ത് കൊണ്ട് വരുന്നു., ട്രാൻസ്പോർട്ട് വെഹിക്കിൾ ടാക്സ് അടക്കാൻ കൊണ്ട് വരുമ്പോൾ ക്ഷേമനിധി വിഹിതം കൃത്യമായി സർക്കാരിന് നൽകിയിട്ടുണ്ടൊ എന്നും അത് നൽകാതെ ടാക്സ് സ്വീകരിക്കരുതെന്നും തുടർ നടപടികൾ നടത്തരുതെന്നും ഉള്ള നിയമം ലംഘിച്ച് കൊല്ലംRTO ഓഫീസിലെ 19 ഉദ്യോഗസ്ഥരും ചേർന്ന് മഹാ കൊള്ള മേള നടത്തിയിരിക്കയാണ് ഇതിൻ്റെ കൗണ്ടർ കസ്റ്റോഡിയ നായ ജോയിൻറ് RTO ശരത്ചന്ദ്രൻ പാസ് വേഡും, ഐഡിയും ഉത്തരവാദിത്വമില്ലാതെ പത്തൊമ്പത് ഉദ്യോഗസ്ഥർക്ക് കണ്ണും പൂട്ടി നൽകിയിരിക്കുന്നത് മോക്ഷത്തിനല്ല എന്നതാണ്, ഉച്ചക്ക് ഒരു മണിക്ക് പാസ് വേർഡും, ഐ.ഡിയും, കസ്റ്റോഡിയൻ സേഫ് ആക്കാതെ 19 ഉദ്യോഗസ്ഥർക്ക് തുറന്നിട്ടിരിക്കുന്നത് ഏജൻറുമാർക്ക് ഇഷ്ടം പോലെ കൈകാര്യം ചെയ്യാനാണ്, രാവിലെ 10 മണിക്ക് പൊതുജന സമ്പർക്ക സേവനം അനിവാര്യമാക്കേണ്ട ഉദ്യോസ്ഥനായ ഇദ്ദേഹം പ്രത്യക്ഷപ്പെടുന്നത് 12 മണി കഴിഞ്ഞിട്ടാണെന്നത് പതിവാക്കിയതിനാൽ ഓഫീസ് പരമാധികാരി RT0 അജിത് കുമാർ താക്കീതുകൾ നൽകിയിട്ടും യാതൊരു പ്രയോജനവുമില്ല,സമക്ഷം പൊതുവെ കൈക്കൂലി രഹിത സേവന പ്രചാരകനാണെങ്കിലും കൊല്ലത്തെ ഒരു പ്രമുഖ ഡ്രൈവിംഗ് സ്കൂളുകാരാണ് ഏജൻ്റുമാരിൽ നിന്ന് വിഭവ സമാഹരണം നടത്തി വീട്ടിലെത്തിച്ചു നൽകുന്നത് ട്രാക്ക് എന്ന സംഘടനയുടെ വർക്കിംഗ് പ്രസിഡൻ്റ് എന്ന നിലയിൽ അത്യാവശ്യം വളഞ്ഞ വഴിയിൽ നേടുന്നുണ്ട് ലണേഴ്സ് ടെസ്റ്റ് നടത്താനായി വരുന്നവരിൽ നിന്നും സമാഹരിക്കുന്ന/പിടിച്ചുപറിക്കുന്ന നൂറ് രൂപ ട്രാക്കിൻ്റെ ട്രാക്കിലേക്കാണ് വീഴുന്നത്, ലൈസൻസ് എടുക്കാൻ വരുന്നവർക്ക് ഒരു ചായ രണ്ട് ബിസ്ക്കറ്റ് ഇതാണ് ചിലവ്, ഇവർക്ക് ക്ലാസ് എടുക്കേണ്ടത് ഡിപ്പാർട്ട്മെൻറ് ഉദ്യോഗസ്ഥരും എന്നാൽ പുറത്ത് നിന്ന് ചിലരെ കൊണ്ട് വന്ന് ക്ലാസെടുപ്പിക്കും, മാസം എങ്ങനെ പോയാലും മുന്ന് മുതൽ അഞ്ചു ലക്ഷം വരെ ട്രാക്കിനിടയിൽ വീഴും അത് പോകുന്നത് കൃത്യമായ സ്ഥലത്തേക്കാണ്, അപ്പോൾ ഓഫീസിൽ പത്തൊമ്പത് പേർക്ക് ക്ഷേമനിധി സർക്കാരിലേക്ക് അടപ്പിക്കാൻ താത്പര്യമുണ്ടാവില്ല, സർക്കാരിന് ലഭിക്കേണ്ടതായ വിഹിതം നികുതിയിനത്തിൽ ട്രാൻസ്പോർട്ട് വാഹന ഉടമകളിൽ നിന്ന് വാങ്ങി അടപ്പിക്കാൻ ഉത്തരവാദിത്വമുള ജോയിൻറ് RTO, മറ്റ് ട്രാക്കിലൂടെ ഓടിക്കൊണ്ടിരിക്കയാണ്, കൊല്ലം ഓഫിസിൽ പൊതുജന സമ്പർക്കം നിഷ്കർഷിച്ചിട്ടുള്ള ഉദ്യോഗസ്ഥനായ ഇദ്ദേഹം ട്രാക്കിലെ കലാപരിപാടിയൊക്കെ കഴിഞ് പതിനൊന്ന് പതിനൊന്നരയൊക്കെ കഴിഞ്ഞെഓഫിസിൽ ആഗതനാകു പലപ്പോഴും ജനങ്ങൾ അക്ഷമരായി പ്രതികരിക്കാറുണ്ട്, ഓഫീസ് പരമാധികാരിയായ RT0 കെ.അജിത്കുമാർ ഈ വിഷയവുമായി പല പ്രാവശ്യം ജോയിൻ്റ് RTO ക്ക് താക്കീത് നൽകിയിട്ടുണ്ടെങ്കിലും തിരുത്താൻ തയ്യാറായിട്ടില്ല, ഈ കാര്യവും കണക്കിലെടുത്ത് സർക്കാരിന് ക്ഷേമനിധി ഇനത്തിൽ ലഭിക്കേണ്ടതായ കോടി ക്കണക്കിന് രൂപ നഷ്ടപ്പെടുത്തിയവർക്കെതിരെയും നടപടി എടുക്കാൻ വിജിലൻസ് ഇറങ്ങിയിട്ടുണ്ട്



Editor CoverStory


Comments (0)