കണ്ണൂർ: ദുബൈയിൽ നിന്ന് കണ്ണൂർക്ക് വിമാനത്തിൽ എത്തിയ കണ്ണൂർ ചക്കരക്കല്ല് സ്വദേശിയായ സനദിനെ ഒരു കൂട്ടർ തട്ടികൊണ്ടു് പോയിട്ടും ഇതുവരെ വീട്ടുകാർ പോലിസിൽ പരാതി നൽകാത്തതിൽ ദുരുഹതയേറുന്നു.കഴിഞ്ഞ ' 19-ാം തീയതിയിൽ കണ്ണൂരിൽ പറന്നിറങ്ങിയ വിമാനത്തിലായിരുന്നു സനദ് നാട്ടിലെത്തിയത് എന്നാൽ വിമാനത്താവളത്തിൽ നിന്ന് പുറത്ത് കടന്നയുടെ നെ ഇയാളെ ചിലർ തട്ടികൊണ്ടു പോകയായിരുന്നു.'' 'എന്നാൽ തട്ടികൊണ്ട് പോകലുമായി ബന്ധപ്പെട്ട് ബന്ധുക്കളോട് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അതു സംബന്ധിച്ച് പരാതി നൽകാൻ താത്പര്യമില്ലെന്നും സനദിൻ്റെ പിതാവ് വിദേശത്താണെന്നും അവർ തീരുമാനിക്കട്ടെ എന്നുമായിരുന്നു ബന്ധുവിൻ്റെ പ്രതികരണം,കണ്ണൂർ എയർപ്പോർട്ടിലൂടെ സ്വർണം കടത്തുന്നവരെ തട്ടികൊണ്ടു് പോകലും കൊള്ളയടിക്കലും വാർത്തയല്ലാതായി കഴിഞ്ഞു. അവിടം കേന്ദ്രികരിച്ച് ഒരു സമാന്തര മാഫിയ ഭരണമാണ് നടക്കുന്നതെന്ന് കള്ളക്കടത്തും തട്ടികൊണ്ട് പോകലും കൊണ്ട് പുറം ലോകം അറിഞ്ഞിട്ടും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തത് നാട്ടിലെ മറ്റ് യാത്രക്കാരെയും വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്
Comments (0)