രഹസ്യ ബാലറ്റിനെ ഭയന്ന്, CPM, ക്ഷേത്രഭരണം പിടിച്ചെടുക്കാൻ ഹീന ശ്രമങ്ങൾ നടത്തുന്നു.

രഹസ്യ ബാലറ്റിനെ ഭയന്ന്, CPM, ക്ഷേത്രഭരണം പിടിച്ചെടുക്കാൻ ഹീന  ശ്രമങ്ങൾ നടത്തുന്നു.
രഹസ്യ ബാലറ്റിനെ ഭയന്ന്, CPM, ക്ഷേത്രഭരണം പിടിച്ചെടുക്കാൻ ഹീന  ശ്രമങ്ങൾ നടത്തുന്നു.
പാലാരിവട്ടം :ശ്രീ ഹരിഹരസുത ക്ഷേത്രം ( SND സംഘം ) വാർഷിക പൊതുയോഗത്തിൽ ഭരണത്തിൽ കടിച്ചു തൂങ്ങാൻ സിപിഐ എം ന്റെ ഒത്താശയോടെ നടത്തിയ ഹീനമായ ശ്രമം പൊയോഗത്തിൽ പങ്കെടുത്ത ബഹുമാന്യ അംഗങ്ങൾ നേരിൽ കണ്ടതാണല്ലോ? . ദേശനാഥനായ ഭഗവാൻ ശ്രീ അയ്യപ്പസ്വാമിയുടെ ചൈതന്യം കുടികൊള്ളുന്ന ക്ഷേത്ര സങ്കേതത്തിൽ അവിശ്വാസികളായ ഒരു പറ്റം രാഷ്ട്രീയ അടിമകൾ നടത്തുന്ന കിരാതമായ ഭരണത്തിനെതിരെ ഇന്നാട്ടിലെ പ്രഭുദ്ധരായ ഭക്തജന സമൂഹം ഉണർന്നു പ്രവർത്തിക്കേണിയിരിക്കുന്നു. എട്ട് വർഷങ്ങൾക്ക് മുൻപ് അഡ്വ. ശ്രീകുമാർ തട്ടാരത്ത്, സുധീർ കുന്നത്ത് , ബാബു എന്നിവരുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് തിരിച്ചറിയൽ കാർഡ് ഏർപ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ച് നിവേദനം അന്നത്തെ ഭരണകർത്താക്കൾക്ക് നൽകിയതാണ്. അയതിന്റെ അടിസ്ഥാനത്തിൽ അംഗങ്ങൾക്ക് തിരച്ചറിയൽ കാർഡ് ഏർപ്പെടുത്തിയത്. തുടുന്ന് 2021 ൽ ജനാധിപത്യ രീതിയിൽ രഹസ്യ ബാലറ്റിന്റെ അടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് അഡ്വ ശ്രീകുമാർ തട്ടാരത്ത് പൊതുയോഗത്തിൽ നൽകിയ ലീഗൽ നോട്ടീസ് പൊതുയോഗം അംഗീകരിച്ചു. തുടർന്ന് നീയമാവലിൽ ഭേദഗതി വരുത്തി. സംഘം പ്രസിദ്ധീകരിച്ച നിയമവലിയിൽ അനുബന്ധം 1 ൽ രഹസ്യബാലറ്റിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനാവശ്യമായ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ ചട്ടങ്ങൾ ഒന്നു പോലും പാലിക്കാതെയാണ് പൊതുയോഗ നോട്ടീസിലെ കാര്യപരിപാടിയിൽ *പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്* എന്ന ഐറ്റം ഉൾപ്പെടുത്തിയത്. ഇതിനെതിരെ അഡ്വ. ഏ.ആർ സന്തോഷ്, അഡ്വ. ശ്രീകുമാർ തട്ടാരത്ത് എന്നിവർ പ്രത്യേകം പ്രത്യേകം റെജിസ്ട്രേഡ് നോട്ടീസ് സംഘം സെക്രട്ടറിക്ക് നൽകിയിരുന്നു. എന്നാൽ അതൊന്നും പരിഗണിക്കാതെ ധിക്കാര പൂർവ്വം തിരഞ്ഞെടുപ്പുമായി മുന്നോട്ട് പോകുകയും ഉണ്ടായി. അവരുടെ രാഷ്ട്രീയ പിണിയാളായി എത്തിയ വരണാധികാരി പൊതുയോഗത്തിന്റെ എതിർപ്പിനെ അവഗണിച്ച് കൊണ്ട് അവരുടെ പാനൽ വിജയിച്ചതായി പ്രഖ്യാപിച്ചു. ഇതിനെതിരെ ശക്തമായി പ്രതികരിക്കുവാൻ ഇന്നാട്ടിലെ പ്രഭുദ്ധരായ ഭക്തജന സമൂഹം തയ്യാറാകണം. നീയമസാധുതയില്ലാത്ത ഈ തിരഞ്ഞെടുപ്പിനെതിരെ ശക്തമായ നീയമ നടപടി ഉണ്ടാകണം. ധർമ്മവും നീതിയും പുലരുവാൻ വിശ്വാസ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.