കൊച്ചി നഗരസഭയിൽ അഴിമതിക്ക് ഒത്താശ നൽകി പല ഉദ്യോഗസ്ഥരും കോടികൾ സമ്പാദിക്കുന്നു.

കൊച്ചി നഗരസഭയിൽ അഴിമതിക്ക് ഒത്താശ നൽകി പല ഉദ്യോഗസ്ഥരും കോടികൾ സമ്പാദിക്കുന്നു.
കൊച്ചി: നഗരസഭ പരിധിയിൽ അനധികൃത നിർമിതിക്കും, നിയമം കാറ്റിൽ പറത്തി പ്രവർത്തിക്കുന്ന രാത്രി കാല തട്ടുകടകൾ ഉൾപ്പെടെ ഹോട്ടലുകളിൽ നിന്നും കൈക്കൂലി വാങ്ങി നിയമ ലംഘനത്തിന് കണ്ണടച്ച് അനുമതി നൽകുന്നതിലൂടെ പ്രതിവർഷം കോടികളാണ് നഗരസഭാ ,ഭരണ നിർവഹണ, ആരോഗ്യ വിഭാഗവും രാഷ്ട്രീയക്കാരും സമ്പാദിക്കുന്നത്, വിവരാവകാശ പ്രകാരം രാത്രി കാല തട്ടുകളുടെ പ്രവർത്തന സമയം 12 മണി വരെ എന്ന് പറയുന്നുണ്ടെങ്കിലും അതെല്ലാം കണ്ടില്ലെന്ന് നടിച്ച് പരാതിയുണ്ടെന്ന് പറഞ്ഞ് അവരിൽ നിന്ന് പാരിതോഷികവും പാർസലും വാങ്ങി വീട്ടിലേക്ക് കൊണ്ട് പോകുന്നു. നഗരത്തിലെ റോഡുകളിലെ വശങ്ങളിലെല്ലാം യാത്രികർക്ക് നടക്കാനുള്ള ഫുട്പാത്തി ലാ ണ്, ഗ്യാസ് സിലിണ്ടറും അടുപ്പും വച്ച് പാചകം ചെയ്തു, വഴിയോരത്ത് ഇരിപ്പിടം നൽകി കച്ചവടം നടക്കുന്നത്, നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു പോകുന്നവർ ഫുട്പാത്തിൽ തീയും പുകയുമേറ്റ് പോകേണ്ടി വരുന്നത് തൊട്ട് മുന്നിൽ കാണുന്ന കോർപ്പറേഷൻ ഓഫിസിന് മുന്നിലൂടെയാണ്, 20 സീറ്റിന് മുകളിൽ ഇരിപ്പിടമുള്ള ഭക്ഷണശാലകൾക്ക് 1. FF, E, ആൻറ് O S, ലൈസൻസും PCB ലൈസൻസും ഉണ്ടെങ്കിലെ പ്രവർത്തിക്കാൻ പാടുള്ളു എന്നത് നിയമം കാറ്റിൽ പറത്തിയിട്ടും അതൊന്നും ബഹു: മാനപ്പെട്ട ഉദ്യോഗസ്ഥ പ്രഭുക്കർക്ക് ബാധകമല്ല എന്നതാണ്, ഇവിടങ്ങളിലെല്ലാം ട്രീറ്റ്മെൻ്റ് പ്ലാൻ്റ് കടലാസുകളിൽ മാത്രമാണ്, കലൂർ സ്റ്റേഡിയത്തിൻ്റെ കവാടത്തിനടുത്ത് പ്രവർത്തിക്കുന്ന ലാൻഡ് മാർക്ക് എന്ന ബാർ പ്രവർത്തിക്കുന്നത് എല്ലാം നിയമങ്ങളും കാറ്റിൽ പറത്തിയാണ്, കൃത്യമായ പാർക്കിംഗ് സൗകര്യങ്ങളോ പോയിട്ട്, ഒരു കെട്ടിട സമുച്ചയത്തിന് പ്രവർത്തന അനുമതിക്ക് വേണ്ടതായ നിരവധി ന്യൂനതകൾ ഉണ്ടായിട്ടും ആ കെട്ടിടത്തിന് പ്രവർത്തനാനുമതി നൽകിയ മഹാൻ പ്രത്യേക അവാർഡിനർഹനാണ്, അവിടെ നടക്കുന്ന മദ്യ കച്ചവടത്തിൻ്റെ നിയമലംഘനം അന്വേഷിക്കാൻ എക്സെസിന് നേരവുമില്ല, പൊതുജനങ്ങൾ ഇത്തരം കാര്യങ്ങൾക്ക് പരാതി നൽകിയാൽ ഈ ഉദ്യോഗസ്ഥർ പറയുന്നത് രേഖാമൂലം പരാതി തരാനാണ് എന്നാൽ ഇതൊക്കെ അന്വേഷിച്ച് നടപടിയെടുക്കാനല്ലെ ഈ പുംഗവൻ മാർക്ക് സർക്കാർ ശമ്പളം കൊടുക്കുന്നത് എന്ന് ചോദിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല, ആരെങ്കിലും, പരാതി നൽകിയാൽ അതിൻ മെൽ സെറ്റിൽമെൻ്റ് നടത്തി നാലുചക്രം ഒപ്പിക്കുക എന്നതാണ് പല ഉദ്യോഗസ്ഥരുടെയും പ്രധാന ജോലി, അവർ കൊടുക്കുന്ന കാശും വാങ്ങി നക്കിയിട്ട് പരാതിക്കാരൻ്റെ മുഴുവൻ വിവരവും അവർ കൈമാറുകയും ചെയ്യും, മേൽ പറഞ്ഞ ഹോട്ടലുകളിലെ ഡ്രയിനേജുകൾ പേരണ്ടുർ തോട്ടിലേക്കാണ് പോകുന്നതെന്ന് മനസിലാക്കാൻ സർവ്വേ ഒന്നും നടത്തേണ്ടതില്ല, രാത്രി കാല തട്ടുകടകളുടെ മറവിൽ നടക്കുന്ന മറ്റൊരു മഹാവിപത്താണ്, രാസ ലഹരി ഉൾപ്പെടെയുള്ള മയക്കുമരുന്നു വ്യാപാരം, കലൂർ സ്റ്റേഡിയവും പരിസരവും മയക്കുമരുന്നിൻ്റെ പ്രധാന ഹബ്ബായി കഴിഞ്ഞിട്ടും അതിനെതിരെ അധികൃതർക്ക് നടപടിയെടുക്കാൻ ധൈര്യവുമില്ല, ഒരർത്ഥത്തിൽ അതിനെതിരെ പ്രവർത്തിക്കുന്നതിലും നല്ലത് ആ ശ്രേണിയിൽ ഭാഗവാക്കായി നാലുചക്രം എങ്ങനെ ഉണ്ടാക്കാമെന്നാണ്, എന്നിട്ട് അഴിമതിക്കും ലഹരിക്കും എതിരെ ഘോര ഘോരം പ്രസംഗിക്കുകയും ചെയ്യും, ഇതാണ് കൊച്ചിയിലെ നഗരസഭയിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ തനിനിറം