അതിര്‍ത്തി പ്രദേശങ്ങളിലെ റേഷന്‍ കടകള്‍ കൃത്യസമയത്ത് തുറക്കുന്നില്ല
ചെമ്മണാമ്ബതി: അതിര്‍ത്തി പ്രദേശങ്ങളിലെ റേഷന്‍ വിതരണ കേന്ദ്രങ്ങള്‍ കൃത്യമായി തുറക്കുന്നില്ലെന്ന് പരാതി. മുതലമട, കൊല്ലങ്കോട് പഞ്ചായത്തുകളിലാണ് രാവിലെ 11നും വൈകീട്ട് അഞ്ചിനും ശേഷം തുറക്കുന്നത്.
രാവിലെ എട്ട് മുതല്‍ 12 വരെയും വൈകീട്ട് നാല് മുതല്‍ രാത്രി എട്ട് വരെയും തുറക്കണമെന്ന് നിര്‍ദേശമുണ്ടെങ്കിലും ഇവയൊന്നും പാലിക്കാത്തതിനാല്‍ റേഷന്‍ സാധനങ്ങള്‍ കൃത്യമായി ലഭിക്കാതെ ഉപഭോക്താക്കള്‍ ദുരിതത്തിലാവുകയാണ്.
മുതലമട ചെമ്മണാമ്ബതി, മൂച്ചങ്കുണ്ട്, അടമ്ബമരം പ്രദേശങ്ങളിലെ റേഷന്‍ ഷോപ്പുകള്‍ രാവിലെ കൃത്യമായി തുറക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് ജോലിക്ക് പോകുന്നതിനു മുമ്ബ് സാധന സാമഗ്രികള്‍ വാങ്ങാന്‍ സാധിക്കാറില്ലെന്ന് മൂച്ചങ്കുണ്ട് വാസികള്‍ പറയുന്നു.
സാധനങ്ങളുടെ വിതരണക്രമം തമിഴില്‍ രേഖപ്പെടുത്തണമെന്ന ആവശ്യം നടപ്പാക്കാത്തതിനാല്‍ വിതരണത്തിലും പാകപ്പിഴവുകള്‍ ഉണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
എന്നാല്‍, റേഷന്‍ ഷോപ്പുകള്‍ കൃത്യമായി തുറക്കുന്നത് പരിശോധിക്കുമെന്ന് ചിറ്റൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ എ.എസ്. ബീന പറഞ്ഞു.



Author Coverstory


Comments (0)