ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ട് അഞ്ചുവര്‍ഷം; ആക്കുളത്തെ ആത്മഹത്യ കേസില്‍ മുഴുവന്‍ തെളിവും ലഭിക്കാതെ പരുങ്ങലില്‍ പൊലീസ്

ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയിട്ട് അഞ്ചുവര്‍ഷം; ആക്കുളത്തെ ആത്മഹത്യ കേസില്‍ മുഴുവന്‍ തെളിവും ലഭിക്കാതെ പരുങ്ങലില്‍ പൊലീസ്

തി​രു​വ​ന​ന്ത​പു​രം​:​ ​കു​ഞ്ഞു​മ​ക​ള്‍​ക്കൊ​പ്പം​ ​കാ​യ​ലി​ല്‍​ ​ചാ​ടി​ ​യു​വ​തി​യും​ ​പി​ന്നാ​ലെ​ ​ട്രെ​യി​നി​ന് ​മു​ന്നി​ല്‍​ ​ചാ​ടി​ ​സ​ഹോ​ദ​രി​യും​ ​ജീ​വ​നൊ​ടു​ക്കി​യ​ ​സം​ഭ​വ​ത്തി​ല്‍​ ​ആ​റു​വ​ര്‍​ഷം​ ​പി​ന്നി​ട്ടി​ട്ടും​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​എ​ങ്ങു​മെ​ത്തി​യി​ല്ല.​ ​അ​യി​രൂ​ര്‍​ ​വേ​ങ്കോ​ട് ​ച​രു​വി​ള​ ​വീ​ട്ടി​ല്‍​ റ​ഹീ​മി​ന്റെ​ ​ഭാ​ര്യ​ ​ജാ​സ്മി​ന്‍​ ​(33​),​ ​മ​ക​ള്‍​ ​ഫാ​ത്തി​മ,​ ​ജാ​സ്മി​ന്റെ​ ​സ​ഹോ​ദ​രി​ ​സ​ജ്ന​ ​(26​)​ ​എ​ന്നി​വ​രു​ടെ​ ​മ​ര​ണ​ങ്ങ​ളാ​ണ് ​ഇ​പ്പോ​ഴും​ ​ഉ​ത്ത​ര​മി​ല്ലാ​തെ​ ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ 2015​ ​ന​വം​ബ​ര്‍​ 29​ന് ​വൈ​കു​ന്നേ​രം​ ​ജാ​സ്മി​നും​ ​മ​ക​ളും​ ​ആ​ക്കു​ളം​ ​കാ​യ​ലി​ല്‍​ ​ചാ​ടി​യും​ ​ഈ​ ​വി​വ​ര​മ​റി​ഞ്ഞ് ​ബം​ഗ​ളൂ​രു​വി​ല്‍​ ​നി​ന്ന് ​നാ​ട്ടി​ലെ​ത്തി​യ​ ​സ​ജ്ന​ ​പേ​ട്ട​യി​ല്‍​ ​ട്രെ​യി​നി​ന് ​മു​ന്നി​ല്‍​ ​ചാ​ടി​യു​മാ​ണ് ​ജീ​വ​നൊ​ടു​ക്കി​യ​ത്.​ ​മ​ര​ണ​മ​റി​ഞ്ഞ് ​ഗ​ള്‍​ഫി​ല്‍​ ​നി​ന്ന് ​നാ​ട്ടി​ലെ​ത്തി​യ​ ​റ​ഹീ​മി​ന്റെ​ ​പ​രാ​തി​യി​ല്‍​ ​ക്രൈം​ബ്രാ​ഞ്ച് ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി​ ​അ​ഞ്ചു​വ​ര്‍​ഷം​ ​പി​ന്നി​ട്ടി​ട്ടും​ ​ആ​ത്മ​ഹ​ത്യ​യു​ടെ​ ​കാ​ര​ണ​ങ്ങ​ളോ​ ​അ​തി​ന് ​പ്രേ​രി​പ്പി​ച്ച​വ​രാ​രെ​ന്നോ​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

​ര​ക്ഷ​പ്പെ​ട്ട​ത് ​മൂ​ന്നു​ ​പേര്‍

സ​ഹോ​ദ​രി​ ​സ​ജ്ന​ ​ബം​ഗ​ളൂ​രു​വി​ല്‍​ ​ഇ​ന്റ​ര്‍​വ്യൂ​വി​ന് ​പ​ങ്കെ​ടു​ക്കാ​ന്‍​ ​പോ​യ​ ​സ​മ​യ​ത്താ​ണ് ​ജാ​സ്മി​നും​ ​അ​മ്മ​യും​ ​മൂ​ന്നു​മ​ക്ക​ളും​ ​കാ​റി​ല്‍​ ​താ​മ​സ​ ​സ്ഥ​ല​ത്തു​നി​ന്ന് ​കി​ലോ​ ​മീ​റ്റ​റു​ക​ള്‍​ ​അ​ക​ലെ​യു​ള്ള​ ​ആ​ക്കു​ളം​ ​പാ​ല​ത്തി​ലെ​ത്തി​യ​ത് .​ ​മൂ​ത്ത​ ​ര​ണ്ടു​ ​കു​ട്ടി​ക​ളോ​ട് ​കാ​യ​ലി​ല്‍​ ​ചാ​ട​ണ​മെ​ന്ന് ​നി​ര്‍​ദ്ദേ​ശി​ച്ച​ശേ​ഷം​ ​ഇ​ള​യ​ ​കു​ഞ്ഞി​നെ​യു​മെ​ടു​ത്ത് ​ജാ​സ്മി​നും​ ​പി​ന്നാ​ലെ​ ​അ​മ്മ​യും​ ​കാ​യ​ലി​ലേ​ക്ക് ​ചാ​ടി.​ ​പാ​ല​ത്തി​ല്‍​ ​നി​ന്ന് ​താ​ഴേ​ക്ക് ​ചാ​ടാ​ന്‍​ ​ത​യ്യാ​റെ​ടു​ത്തു​ ​നി​ന്ന​ ​ര​ണ്ട് ​കു​ട്ടി​ക​ളെ​യും​ ​അ​തു​വ​ഴി​ ​വ​ന്ന​ ​ഒാ​ട്ടോ​റി​ക്ഷാ​ ​ഡ്രൈ​വ​ര്‍​ ​ത​ട​ഞ്ഞ് ​ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​മ​ത്സ്യ​ബ​ന്ധ​ന​വ​ല​യി​ല്‍​ ​കു​ടു​ങ്ങി​യ​ ​ജാ​സ്മി​ന്റെ​ ​അ​മ്മ​യെ​യും​ ​ര​ക്ഷി​ച്ചു.​ ​എ​ന്നാ​ല്‍,​ ​ഒ​ഴു​ക്കി​ല്‍​പ്പെ​ട്ട് ​മു​ങ്ങി​യ​ ​ജാ​സ്മി​നെ​യും​ ​ഇ​ള​യ​മ​ക​ളെ​യും​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​സ​ഹോ​ദ​രി​യും​ ​മ​ക​ളും​ ​ജീ​വ​നൊ​ടു​ക്കി​യ​ ​വി​വ​ര​മ​റി​ഞ്ഞ് ​ബം​ഗ​ളൂ​രു​വി​ല്‍​ ​നി​ന്നെ​ത്തി​യ​ ​സ​ജ്ന​ ​അ​ടു​ത്ത​ ​ദി​വ​സം​ ​രാ​വി​ലെ​ ​പേ​ട്ട​യി​ല്‍​ ​എ​ത്തി​ ​ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

സം​ശ​യ​നി​ഴ​ലി​ല്‍​ ​ഉ​റ്റ​ബ​ന്ധു​ക്ക​ള്‍?

ജാ​​​സ്മി​ന്റെ​​​​​ ​ഉ​റ്റ​ ​ബ​ന്ധു​ക്ക​ളാ​ണ് ​മും​​​താ​സും​ ​മെ​ഹ​ര്‍​​​ബാ​നും.​​​ ​ര​​​ണ്ടു​​​ത​​​വ​​​ണ​ ​​​വി​​​വാ​​​ഹി​​​ത​​​യാ​യ​ ​മും​​​താ​​​സി​ന്റെ​ ​ര​​​ണ്ട് ​ഭ​ര്‍​​​ത്താ​​​ക്ക​ന്‍​​​മാ​രും​​​ ​മ​​​രി​​​ച്ച​ശേ​ഷം​ ​​​മു​​​താ​സ് ​ബ​​​സു​​​ട​​​മ​യാ​യ​​​ ​നാ​സ​​​റെ​ന്ന​യാ​ളു​മാ​യി​ ​അ​​​ടു​​​പ്പ​​​ത്തി​ലാ​​​യി​രു​ന്നു​വ​ത്രേ.​ ​മും​താ​സു​മാ​യു​ള്ള​ ​അ​ടു​പ്പം​ ​മു​ത​ലെ​ടു​ത്ത് ​ജാ​സ്മി​ന്റെ​ ​വീ​ടു​മാ​യി​ ​ബ​ന്ധം​ ​സ്ഥാ​പി​ച്ച​ ​നാ​സ​ര്‍​ ​ഗ​ള്‍​ഫി​ലു​ള്ള​ ​റ​ഹി​മി​ന്റെ​ ​സാ​മ്ബ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക​ള്‍​ ​പ​രി​ഹ​രി​ക്കാ​മെ​ന്ന​ ​ഉ​റ​പ്പി​ല്‍​ ​ചി​ല​ ​റി​യ​ല്‍​ ​എ​സ്റ്റേ​റ്റ് ​ഇ​ട​പാ​ടു​ക​ള്‍​ ​ന​ട​ത്തി.​ ​റ​ഹിം​ ​അ​റി​യാ​തെ​ ​ഇ​തി​ല്‍​ ​പ​ണം​ ​നി​ക്ഷേ​പി​ച്ച​ ​ജാ​സ്മി​ന് ​ല​ക്ഷ​ങ്ങ​ള്‍​ ​ന​ഷ്ട​മാ​യി.

ആ​ലം​കോ​ട്ടു​ള്ള​ ​വ​സ്തു​ ​വി​ല്പ​ന​യ്ക്കി​ട​യി​ല്‍​ ​ചി​ല​ ​'​നാ​ട​ക​'​ങ്ങ​ളും​ ​ഭീ​ഷ​ണി​യു​മൊ​ക്കെ​ ​ന​ട​ത്തി​ ​നാ​സ​റും​ ​കൂ​ട്ട​രും​ ​പ​ണം​ ​കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്ന​ത്രെ.​ ​ക​ട​ക്കെ​ണി​യി​ല്‍​ ​നി​ന്ന് ​ക​ര​ക​യ​റാ​നാ​കാ​തെ​ ​വ​ല​ഞ്ഞ​ ​ജാ​സ്മി​നെ​യും​ ​സ​ജ്ന​യെ​യും​ ​നാ​സ​റും​ ​മും​താ​സും​ ,​ ​മെ​ഹ​ര്‍​ബാ​നും​ ​വേ​ട്ട​യാ​ടു​ന്ന​ത് ​പ​തി​വാ​യ​തോ​ടെ​യാ​ണ് ​അ​മ്മ​യെ​യും​ ​മ​ക്ക​ളെ​യും​ ​കൂ​ട്ടി​ ​ജാ​സ്മി​ന്‍​ ​ആ​ത്മ​ഹ​ത്യ​യ്ക്ക് ​തു​നി​ഞ്ഞ​ത്.​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണം​ ​ര​ണ്ട് ​സ്ത്രീ​ക​ളാ​ണെ​ന്ന​ ​ജാ​സ്മി​ന്റെ​ ​ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ര്‍​ന്ന് ​നാ​സ​റി​നെ​യും​ ​മും​താ​സി​നെ​യും​ ​മെ​ഹ​ര്‍​ബാ​നെ​യും​ ​പേ​ട്ട​ ​പൊ​ലീ​സ് ​അ​ന്ന് ​അ​റ​സ്റ്റ് ​ചെ​യ്തി​രു​ന്നു.

അ​ന്വേ​ഷ​ണം​ ​ഉ​ട​ന്‍​ ​പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് ​ക്രൈം​ബ്രാ​ഞ്ച്

ലോ​ക്ക​ല്‍​ ​പൊ​ലീ​സി​ല്‍​ ​നി​ന്ന് ​കൈ​മാ​റി​യ​ ​ശേ​ഷം​ ​ക​ഴി​ഞ്ഞ​ ​അ​ഞ്ചു​വ​ര്‍​ഷ​മാ​യി​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള​ള​ ​സം​ഘ​മാ​ണ് ​കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.​ ​പ​ണ​മി​ട​പാ​ടു​ക​ളും​ ​സാ​മ്ബ​ത്തി​ക​ ​ചൂ​ഷ​ണ​ങ്ങ​ളും​ ​സം​ബ​ന്ധി​ച്ച​ ​തെ​ളി​വു​ക​ള്‍​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​പ്ര​തി​ക​ളു​ടെ​യും​ ​ബ​ന്ധ​മു​ണ്ടെ​ന്ന് ​സം​ശ​യി​ക്കു​ന്ന​ ​ചി​ല​രു​ടെ​യും​ ​ഫോ​ണ്‍​ ​കോ​ള്‍​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​എ​സ്.​എം.​എ​സ് ​സ​ന്ദേ​ശ​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടെ​ ​ചി​ല​ ​തെ​ളി​വു​ക​ള്‍​ ​കൂ​ടി​ ​ഫോ​റ​ന്‍​സി​ക് ​ലാ​ബി​ല്‍​ ​നി​ന്ന് ​ല​ഭി​ക്കേ​ണ്ട​തു​ണ്ട്.​ ​ഇ​ത് ​ല​ഭി​ച്ചാ​ലു​ട​ന്‍​ ​കേ​സു​മാ​യി​ ​ബ​ന്ധ​മു​ള്ള​ ​മു​ഴു​വ​ന്‍​ ​പേ​രെ​യും​ ​അ​റ​സ്റ്റ് ​ചെ​യ്യു​മെ​ന്നും​ ​കു​റ്റ​പ​ത്രം​ ​സ​മ​ര്‍​പ്പി​ക്കു​മെ​ന്നും​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​ഷാ​ന​വാ​സ് ​അറിയിച്ചു.