ശിശുദിനത്തിൽ പൊരിവെയിലിൽ പിഞ്ചു കുഞ്ഞുങ്ങൾ, സംഘാടകർക്കെതിരെ വ്യാപക പ്രതിഷേധം

ശിശുദിനത്തിൽ പൊരിവെയിലിൽ പിഞ്ചു കുഞ്ഞുങ്ങൾ, സംഘാടകർക്കെതിരെ വ്യാപക പ്രതിഷേധം

കൊച്ചി: ജവഹർലാൽ നെഹ്റു വിനെ സ്മരിച്ചു കൊണ്ടുള്ള ശിശുദിനാഘോഷത്തിൻ്റെ ഭാഗമായി കടുങ്ങല്ലൂർ പഞ്ചായത്തിലെ അങ്കണവാടിയിലെ പിഞ്ചു കുഞ്ഞുങ്ങളെ തെരുവിലിറക്കി മണിക്കുറുകളോളം വെയിലത്ത് നടത്തിയത് സംബന്ധിച്ച് വിവിധ ഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധങ്ങൾ ഉയരുന്നു.പഞ്ചായത്തിലെ 36 അങ്കണവാടികളിൽ നിന്നും 375 കുരുന്നുകളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ ശിശുദിന റാലി സമാപനം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കലക്ടർ ശ്രീ ഉമേഷ് K ,1AS, ആണ് ഉത്ഘാടനം,ചെയ്തത് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, മുതൽ ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളും CDS ഉത്തരവാദിത്വമുള്ളവരും പങ്കെടുത്തവർ പിഞ്ചു കുഞ്ഞുങ്ങളെ വെയിലത്ത് നടത്തിച്ചവരിൽ നേതൃത്വം നൽകിയവരാണ് എന്ത് ആലോഷത്തിൻ്റെ പേരിലായാലും പിഞ്ചു കുഞ്ഞുങ്ങളെ പൊരിവെയിലത്ത്  നടത്തിച്ചത് കുട്ടികളോടുള്ള ക്രൂരതയായ് കണക്കാക്കേണ്ടതാണ് അങ്കണവാടിയിൽ മൂന്ന് വയസിന് താഴെയുള്ള കുട്ടികൾ മുതൽ അഞ്ച് വയസ് വരെയുള്ള കുട്ടികളാണ് പഠനവും കളികളുമായ് ഒത്ത് ചേരുന്നത്, എന്തിൻ്റെ പേരിലായാലും കുഞ്ഞുങ്ങളെ പരോക്ഷമായി നിർബന്ധിച്ച് തെരുവിലിറക്കി കഷ്ടപ്പെടുത്തിയതിന് ബാലാവകാശ കമ്മീഷനും സർക്കാരും നടപടിയെടുക്കണമെന്നും ഇതിൻ്റെ ഗൗരവം മനസിലാക്കി തക്കതായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യാതെ സംഘാടകർക്കൊപ്പം കുഞ്ഞുങ്ങളെ ബുദ്ധിമുട്ടിക്കാൻ അവസരം ഒരുക്കിയ സംഘാടകർക്കെതിരെ നടപടി സ്വീകരിക്കണമെന്ന രക്ഷിതാക്കളുടെ ആവശ്യം ശക്തമായിട്ടുണ്ട്.