കൂട്ടബലാത്സംഗ കേസില്‍ പരാതിനല്‍കിയിട്ടും നടപടിയെടുത്തില്ല; ഉത്തര്‍പ്രദേശില്‍ രണ്ട് പോലീസുകാരെ സസ്‌പെന്റ് ചെയ്തു
ലക്‌നൗ: കൂട്ടബലാത്സംഗക്കേസില്‍ നടപടി സ്വീകരിക്കാന്‍ വൈകിയ പോലീസുകാരെ സസ്‌പെന്റു ചെയ്തു. ഉത്തര്‍പ്രദേശിലെ ഗൊരഖപുരില്‍ ചൊവ്വാഴ്ച രാത്രി ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതികളെ കുറിച്ച് പരാതി നല്‍കിയിട്ടും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. രപായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി പറയുന്ന വീഡിയോ ക്ലിപ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെയാണ് ഗൊരഖ്പൂര്‍ പോലീസ് ജില്ലാ പോലീസ് മേധാവി നടപടി സ്വീകരിച്ചത്.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി നര്‍ത്തകിയാണ്. ചൊവ്വാഴ്ച രാത്രി പരിപാടി കഴിഞ്ഞ് മറ്റു രണ്ട് പെണ്‍കുട്ടികള്‍ക്കൊപ്പം വീട്ടിലേക്ക് പോയ ഇവരെ വാഹനത്തില്‍ കയറ്റാമെന്ന് പറഞ്ഞ് രണ്ട് പുരുഷന്മാര്‍ സമീപിച്ചെങ്കിലും ഇവര്‍ നിരസിക്കുകയായിരുന്നു. മറ്റ് രണ്ടു പേരും പിരിഞ്ഞതോടെ യുവാക്കള്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്നാണ് യുവതി വീഡിയോ സന്ദേശത്തില്‍ പറയുന്നത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നടക്കുന്നതില്‍ ഏറ്റവും മുന്നിലാണ് ഉത്തര്‍പ്രദേശ്. നാഷണല്‍ ്രൈകം റെക്കോര്‍ഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം 2019ല്‍ പോക്‌സോ ആക്‌ട് പ്രകാരം 7444 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മഹാരാഷ്ട്ര (6402), മധ്യപ്രദേശ് (6053) എന്നിവയാണ് തൊട്ടുപിന്നില്‍.
Comments (0)