ലീഗിന് പിന്നാലെ താമരശ്ശേരി ബിഷപ്പിനെ കണ്ട് കെവി തോമസ്; തിരുവമ്പാടിയില്‍ നിന്ന് കണ്ണെടുക്കാതെ കോണ്‍ഗ്രസ്?
മുസ്ലീം ലീഗ് നേതൃത്വം താമരശേരി ബിഷപ്പിനെ സന്ദര്‍ശിച്ചതിന് പിന്നാലെ കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ട് കെവി തോമസും ബിഷപ്പുമായി കൂടികാഴ്ച്ച നടത്തി. ഞായറാഴ്ച്ച വൈകിട്ടായിരുന്നു തോമസ് ബിഷപ് റെമീജിയോസ് ഇഞ്ചനാനിയിലുമായി ചര്‍ച്ച നടത്തിയത്.
മുസ്ലിം ലീഗില്‍ നിന്നും മണ്ഡലം കോണ്‍ഗ്രസ് ആവശ്യപ്പെടുകയും താമരശേരി രൂപതയും ഇതേ ആവശ്യം ഉയര്‍ത്തിയ സാഹചര്യത്തില്‍ കൂടികാഴ്ച ശ്രദ്ധേയമാണ്. എന്നാല്‍ വയനാട്ടിലെ യാത്രക്കിടെ ബിഷപ്പിനെ കണ്ടൂവെന്നാണ് വിശദീകരണം. കഴിഞ്ഞ ദിവസം തന്നെ കെവി തോമസ് കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ എത്തി അലക്‌സ് വടക്കുംതലയുമായും കൂടികാഴ്ച്ച നടത്തിയിരുന്നു. കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടായ ശേഷം ആദ്യമായാണ് കെവി തോമസ് കണ്ണൂര്‍ ബിഷപ്പ് ഹൗസില്‍ എത്തുന്നത്.പികെ കുഞ്ഞാലിക്കുട്ടിയും എംകെ മുനീറുമായിരുന്നു കഴിഞ്ഞ ദിവസസം താമരശ്ശേരി ബിഷപ്പുമായി കൂടികാഴ്ച്ച നടത്തിയത്. സഭയുടെ വിയോജിപ്പുകള്‍ പരിഹരിച്ചിട്ടുണ്ടെന്നാണ് ലീഗ് നല്‍കുന്ന സൂചന. രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയത് ഇതിന് വഴിതെളിച്ചെന്നാണ് ലീഗ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഷപ്പിനെ കാണാന്‍ കുഞ്ഞാലിക്കുട്ടി എത്തിയത്. തിരുവമ്പാടിയില്‍ തുടര്‍ച്ചയായി ലീഗ് ആണ് മത്സരിക്കുന്നതെങ്കിലും ഇത്തവണ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രൂപതയും ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.2016ല്‍ സഭ ഈ ആവശ്യം കൂടുതല്‍ ശക്തമായി ഉന്നയിച്ചെങ്കിലും ലീഗിന് തന്നെ സീറ്റ് നല്‍കുകയായിരുന്നു. ലീഗിലെ ഉമ്മര്‍ മാസ്റ്ററായിരുന്നു സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 3008 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. രൂപത ആസ്ഥാനത്ത് ഇത്തവണ എത്തിയ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും മുന്നില്‍ സഭ പഴയ ആവശ്യം ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ തിരുവമ്പാടി വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് ലീഗ്.കോഴിക്കോട് ജില്ലയിലെ ക്രിസ്ത്യന്‍ കുടിയേറ്റ പ്രദേശങ്ങളായ കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്തുകളടങ്ങുന്ന കിഴക്കന്‍ മലയോര മേഖലയാണ് തിരുവമ്പാടി. സഭയുടെ പിന്തുണയ്ക്കും വലിയ പ്രാധാന്യമാണിവിടെയുള്ളത്.യുഡിഎഫില്‍ എല്ലാവര്‍ക്കും കണ്ണുള്ള മണ്ഡലത്തില്‍ സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കില്ലെന്നാണ് ലീഗ് നിലപാട്. മുന്‍ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ മുന്നണിയില്‍ സിപിഐഎമ്മും ഐക്യജനാധിപത്യമുന്നണിയില്‍ മുസ്ലിം ലീഗുമാണ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്.
Comments (0)