ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ 75-ാം സ്വാതന്ത്ര്യ ദിനാഘോഷവും ജില്ലാ സമ്മേളനവും ആഘോഷിച്ചു
കോതമംഗലം : ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ 75-മത് സ്വാതന്ത്ര ദിനാഘോഷവും, എറണാകുളം ജില്ലാ സമ്മേളനവും ഓഗസ്റ്റ് 15 ന് കോതമംഗലം ക്ലബ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുകയുണ്ടായി ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍ വൈസ് ചെയര്‍മാന്‍ പി.വി.ആര്‍. നായര്‍ ദേശീയ പതാക ഉയര്‍ത്തി. സമൂഹത്തിലെ അഴിമതിക്കെതിരെ പോരാടുന്ന സംഘടനയാണ് ഇന്ത്യന്‍ ആന്റി കറപ്ഷന്‍ മിഷന്‍. ഐഎഎം ജില്ലാ പ്രസിഡന്റ് റെജിമോന്‍.എ.എം അദ്ധ്യക്ഷത്ത വഹിച്ച എറണാകുളം ജില്ലാ സമ്മേളനം, ഐഎഎം ചെയര്‍മാന്‍ അഡ്വ. ഡോ.രാജീവ് രാജധാനി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ എന്‍.ജി. ആര്‍. പിള്ള, ഉണ്ണികൃഷ്ണന്‍ ചോലയില്‍, ഐഎഎം സ്റ്റേറ്റ് പ്രസിഡന്റ് ഷിബു കെ തമ്പി, സ്റ്റേറ്റ് സെക്രട്ടറി കെ. പി. ചന്ദ്രന്‍. സുജിത് മാനൂര്‍കാവ്, സനല്‍ പി ജോസഫ്, ട്രിലിമോ കെ ബേബി, ചന്ദ്രിക കിങ്ങിണിമറ്റം, പോള്‍ മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു. സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിത്വങ്ങളെയും, കോവിഡ് കാലത്തു സന്നദ്ധ സേവനം ചെയ്ത സിവില്‍ ഡിഫെന്‍സ് അംഗങ്ങളെയും സമ്മേളനത്തില്‍ ആദരിച്ചു.



Editor CoverStory


Comments (0)