വാളയാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല; കൊച്ചിയില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം

വാളയാര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയില്ല; കൊച്ചിയില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധം

കൊച്ചി: വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷം. എറണാകുളം ജില്ലാ കലക്ടറേറ്റിനു മുന്നിലാണ് ഭാരതീയ പട്ടിക ജാതി മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേര്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധത്തില്‍ പങ്കെടുത്തു.
വാളയാര്‍ കുട്ടികളുടെ അമ്മയും പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പിറ്റേന്ന് കുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ വൈകുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു ഇത്.
മൂത്ത പെണ്‍കുട്ടി കൊല്ലപ്പെട്ടിട്ട് നാല് വര്‍ഷം തികയുന്ന മാര്‍ച്ച് ആറിന് കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും