കൊച്ചിയിലെ പോലീസിന് പെർഫോമൻസ് പോര,?DCP, കൊച്ചി

കൊച്ചിയിലെ പോലീസിന് പെർഫോമൻസ് പോര,?DCP, കൊച്ചി

പാവപ്പെട്ടവൻ്റെ മുതുകത്ത് കയറി, പെറ്റിയടിക്കുന്നതിൽ കൊച്ചി പോലീസിന് പെർഫോമൻസ് പോര എന്ന് കൊച്ചിയിലെ രാജ്ഞി Dcpഐശ്വര്യ ഡോ ഗ്രേയുടെ അഭിപ്രായം, വായിൽ സ്വർണ കരണ്ടിയുമായി ജനിച് നോർത്ത് ഇൻഡ്യൻ ജന്മിമാരുടെ അടിയാൻമാരോടുള്ള സമീപനംDcp കൊച്ചിയിൽ ചാർജെടുത്ത അന്നു മുതൽ തുടങ്ങിയതാണ് മഫ്തിയിൽ സ്റ്റേഷനിൽ കയറി വന്ന യുവതിയെ സല്യൂട്ട് ചെയ്തില്ല എന്നതിനാൽ സാധാരണക്കാരിയായ പോലീസുകാരിക്ക് പണി കൊടുത്ത് തൻ്റെ അധികാര ഹുങ്ക് കാണിച്ച് പോലീസ് സേന മൊത്തം തൻ്റെ കാൽകീഴിലാണെന്ന ധാരണ ഇപ്പോഴും കൊണ്ട് നടക്കുന്ന നോർത്ത് ഇന്ത്യൻ ഗോസായിയെക്കൊണ്ട് സാധാരണ പോലീസ് കാർ പൊറുതിമുട്ടിയതിന് പിന്നാലെ 'SHOമാരെയും സൂചിപ്പുറത്ത് നിർത്തുകയാണ് കൊ റൊണ കാലത്ത് രാവും പകലും ഉറക്കവും ഊണും ഇല്ലാതെ വിശ്രമം അറിയാത്ത പോലീസുകാർ ജോലി ചെയ്യുന്നത് പോരാ എന്നാണ് ഇവരുടെ അഭിപ്രായം ഇതു പോരാതെയാണ് സാധാരണ ജനങ്ങളെ ഞെക്കി പിഴിഞ്ഞ് ഖജനാവ് നിറക്കാൻ പോലീസുകാരെ സമ്മർദ്ദത്തിലാക്കുന്നത് മോലാപ്പീസർമാരുടെ സമ്മർദ്ദങ്ങൾക്കു മുൻപിൽ നാടു വിടലും ആത്മഹത്യകളിലും അഭയം തേടിയിട്ടുള്ള കൊച്ചിയിലെ പോലീസ് എന്നും സാധാരക്കാരുടെ ക്ഷേമത്തിനാണ് നിലനിന്നിട്ടുള്ളത്, സ്വന്തം കുടുംബത്തിലെ പ്രായമായ മാതാപിതാക്കളെയും പിഞ്ചുകുഞ്ഞുങ്ങളെയും വരെ ഒരു നോക്കു കാണാനോ സംരക്ഷിക്കാനോ പോലും അവധിയും സമയവും കിട്ടാതെ വളര സെൻസിറ്റീവായ കൊച്ചിയെ കരുതലായി കൊണ്ടു് നടക്കുന്ന പോലീസിനെ പൊതു ജനങ്ങൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കി അകറ്റി നിർത്താൻ മാത്രമേ DCP യുടെ ഇത്തരം സമ്മർദ്ദങ്ങൾ ഉപകാരപ്പെടുകയുള്ളു. പോലിസും മനുഷ്യരാണെന്ന് മനസിലാക്കാത്ത അധികാരത്തിൻ്റെ കൊട്ടാരത്തിലിരിക്കുന്ന ഇവരെപ്പോലുള്ളവരുടെ ആജ്ഞകൾ പട്ടിണി പാവങ്ങളായ ജനങ്ങളുടെ മുതുകത്ത് കയറിയുള്ള താ ണ്ഠ വ നൃത്തം ഖേദകരമാണ്, ഖജനാവ് നിറക്കാൻ പല വഴികളുള്ളപ്പോൾ, പോലീസ് കാരെയും ജനങ്ങളെയും കഷ്ടത്തിലാക്കുന്ന ഇത്തരം ഉഗ്രശാസനകളിൽ പോലീസ് സേനയിലെ ഉദ്യോഗസ്ഥരും അവരെ ആശ്രയിക്കുന്ന സ്നേഹിക്കുന്ന പൊതു ജനങ്ങളും ആശങ്കാകുലരാണ്

 

- രവീന്ദ്രൻ കവർ സ്റ്റോറി