"സ്പായുടെ മറവിൽ വ്യഭിചാരശാലകൾ വ്യാപകം,
കൊച്ചി:, കൊറൊണ കാലമായതോടെ, എല്ലാ ബിസിനസുകാരും കുത്തുപാള എടുത്ത് നരകിക്കുമ്പോൾ കൊച്ചിയിൽ വ്യഭിചാരശാലകൾ നടത്തി കോടികൾ സമ്പാദിക്കുന്നവരിൽ നിന്ന് വിഹിതം പറ്റി ചില പോലീസ് കാരും, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റിലെ ചില ഉദ്യോഗസ്ഥരും കൊച്ചിയിലെ ഗുണ്ടാ മാഫിയകളും ലാഭം കൊയ്യുന്നു. കേരളത്തിൻ്റെ പൈതൃകസ്വത്തായ പരിപാവനമായ ആയുർവേദ ചികിത്സയുടെ മറവിൽ ആയുർവേദമെന്ന ബോർഡ് വച്ച് തിരുമ്മൽ ചികിത്സ എന്നാണ്, ഇവരിൽ പലരും പറയുന്നതെങ്കിലും, മണിക്കുറുകൾക്ക് പതിനായിരങ്ങൾ വാങ്ങിയാണ് ലൈംഗികവ്യാപാരം നടക്കുന്നത് ഫോണിലൂടെ വിളിച്ച് സമയവും പ്രതിഫലവും ഇഷ്ട രീതികളും ഉറപ്പിക്കുന്നു. പോലീസ് റെയ്ഡ് ഉണ്ടാകുമോ സുരക്ഷിതമാണോ എന്ന് ചോദിച്ചാൽ സ്ഥലത്തെ പ്രധാന പോലീസ് ഉദ്യോഗസ്ഥൻ തങ്ങളുടെ പോക്കറ്റിലാണ് ഒന്നും പേടിക്കണ്ട ധൈര്യമായി പോന്നോളു എന്ന് ഉറപ്പ് കൊടുക്കും, ' കെട്ടിടം പ്രവർത്തിക്കാൻ കോർപ്പറേഷൻ കൊടുകുന്ന ലൈസൻസും, ശുചീകരണം ഉറപ്പ് വരുത്തുവാൻ ഹെൽത്ത് വിഭാഗവും കൊടുക്കുന്ന ഉത്തരവുകളുടെ കോപ്പികൾ കൈയിൽ വച്ചു കൊണ്ടാണ് മസാജ് സെൻ്റർ ഇവർ നടത്തുന്നത്, ലാഭത്തിൽ ഒരു വിഹിതം ചില സംരക്ഷരായ പോലീസുകാർക്കും ,ഹെൽത്ത് ഉദ്യോഗസ്ഥൻ മാർക്കും, സ്ഥലത്തെ പ്രാദേശിക ഗുണ്ടകൾക്കുമാണ് വീതം വക്കുന്നത്, ഗുണ്ട നേതാക്കൻമാരാണ് പോലിസിനും ഹെൽത്ത് കാരനും കൈമടക്ക് എത്തിക്കുന്നത് മറ്റു നിയമ ലംഘനം നടത്തുന്ന വ്യവസായങ്ങളിൽ നിന്നും വ്യത്യസ്ഥമായി ഇവിടെ ദിവസപ്പടിയാണ്, കൈമടക്കുകൾ സ്വീകരിക്കപ്പെടുന്നത്, ഇടക്കിടക്ക് പോലീസ് നടത്തുന്ന റെയ്ഡ് നാടകങ്ങൾ കൈക്കുലി തുകയുടെ വലുപ്പം കൂട്ടാൻ മാത്രമാണ് ഉപകരിക്കപ്പെടുന്നത് കമ്മിഷണർ ഓഫീസിൻ്റെ മൂക്കിൻ തുമ്പിലും, കലൂർ, പാലാരിവട്ടം എന്നിവിടങ്ങളിലും നിരവധി സ്പാ എന്ന പ്രവർത്തിക്കുന്ന ഭൂരിഭാഗവും വ്യഭിചാരശാലകളാണ്, നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും ഇല്ലാതില്ല, അവിടെയെല്ലാം നിയമം അനുസരിച്ചും മാന്യമായ രീതിയിലുമാണ് നടക്കുന്നതെങ്കിൽ മറ്റു പലരും പച്ചയായ് വ്യഭിചാരശാലകളാണ് നടത്തുന്നത്,,
Comments (0)