അച്ചൻകോവിലിലെ കോടികൾ വിലമതിക്കുന്ന തേക്ക് തോട്ടം, വിറ്റ് തുലക്കാൻ, ദേവസ്വത്തിൻ്റെ തന്ത്രം

കോന്നി: ദേവസ്വം ബോർഡ് നടപ്പാക്കാൻ പോകുന്നു എന്ന് പറയുന്ന ദേവ ഹരിതം പദ്ധതിയുടെ മറവിൽ അച്ചൻകോവിലിൽ ദേവസ്വം ബോർഡിൻ്റെ അധിനതയിലുള്ള അഞ്ചേക്കറിലുള്ളകോടികൾ വിലമതിക്കുന്ന തേക്ക മരങ്ങൾ മുറിച്ചു വില്കാൻ അണിയറയിൽ പണി തുടങ്ങി, ശബരിമലയിൽ വരുമാനം കുറഞ്ഞപ്പോൾ നിലവിൽ ഉള്ളവ എന്തെങ്കിലും പദ്ധതികളുടെ പേരിൽ വിറ്റുതുലക്കാൻ ആണ് നീക്കം എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഹരിതവിപുലീകരണമാണ് ലക്ഷ്യമെങ്കിൽ നിലവിൽ ഹരിതമയമായത് വെട്ടി കളയുന്നത് എന്തിനാണെന്ന് എല്ലാവർക്കും മനസിലായി കഴിഞ്ഞു.ദേവസ്വം ബോർഡിൻ്റെ അധീനതയിൽ ഉണ്ടായിരുന്ന സഹസ്രകോടി ക്കണക്കിന് വില വരുന്ന ഭൂമികൾ പലരുടെയും സ്വന്തമായി കഴിഞ്ഞിട്ടും അതൊന്നും തിരിച്ച് പിടിക്കാൻ ഭരണ സമിതി ഒരു നടപടിയും സ്വീകരിക്കുന്നില്ല, ലക്ഷങ്ങൾ കൊടുത്ത് ദേവസ്വത്തിന് വക്കിലൻമാർ ഉണ്ടായിട്ടും അതിനൊന്നും ഭരണസമിതിക്ക് നേരവുമില്ല, നാളിതുവരെ നടപ്പാക്കി വിജയിപ്പിച്ച ഏതെങ്കിലും പദ്ധതി വിജയി വിട്ടുണ്ടൊ എന്ന് ചോദിച്ചാൽ, അതൊന്നും വിജയിക്കാനല്ല അതിൻ്റെ പേരിൽ നാലുചക്രം, നിരീശ്വരവാദികളായ ദേവസ്വം ഭരണം നിയന്ത്രിക്കുന്ന നേതാക്കളുടെ ക്ഷേമത്തിലേക്കാണ് ഉപയോഗിക്കുന്നത് എന്ന് ഭക്തൻമാരുണ്ടൊ അറിയുന്നു. ദേവഹരിതവും അതു തന്നെയാണെന് ഉറപ്പാണ്.