കർഷക സമരം, പഞ്ചാബിൽ വീണ്ടും ഖാലിസ്ഥാൻ വിത്ത് പാകുമോ??-അജിതാ ജയ് ഷോർ

രാജ്യത്തിൻ്റെ എല്ലാ ഭാഗത്തും കർഷകരും കർഷകത്തൊഴിലാളികളും വ്യാപകമായി ഉണ്ടെന്നിരിക്കെ എന്തുകൊണ്ട്, ഒരു വിഭാഗം സിക്കുകാർ മാത്രം അല്ലെങ്കിൽ സിക്കു ജനതയുടെ വേഷമണിഞ്ഞവർ മാത്രം കർഷക സമരത്തിൽ വളരെ ഹൈടെക് ആയി നിറഞ്ഞ് നിൽക്കുന്നു എന്ന് ശ്രദ്ധിച്ചാൽ ഈ സമരത്തിന് മുൻപിലും പുറകിലും നിൽക്കുന്നവർ ആരാണെന്ന് മനസിലാക്കാം ഒന്നാമതായി ഈ ഹൈടെക് സമരത്തിന് ഫണ്ട് നൽകുന്നത് പാക്കിസ്ഥാൻ്റെയും ചൈനയുടെയും വക്താക്കളായി  രാജ്യത്തിന് വെളിയിൽ പ്രവർത്തിക്കുന്ന ചില എൻ.ജി.ഒ.കൾ ആണ്, 'ഈ സമരത്തിൽ യഥാർത്ഥ കർഷകരല്ല പങ്കെടുക്കുന്നത് കർഷകരുടെ കയ്യിൽ നിന്ന് നിസാര വിലക്ക് ഉത്പന്നങ്ങൾ വാങ്ങി മണ്ടികളിൽ സൂക്ഷിച്ച് അവസരം വരുമ്പോൾ കൊള്ള വിലക്ക് കൈമാറ്റം ചെയ്യുന്ന ഇടനിലക്കാർ മാത്രമാണ്, മോദി സർക്കാർ കൊണ്ട് വന്ന കാർഷിക ബില്ലിലൂടെ കർഷകന് അവരുടെ ഉത്പന്നം എവിടെയാണൊ നല്ല വില കിട്ടുന്നത് അവിടം കൊണ്ട് ചെന്ന് വില്ക്കാം, അപ്പോൾ കൊള്ളയടി നടത്തുന്ന ഇടനിലക്കാരന് അവിടെ സ്ഥാനമില്ലാതാകുന്നു. അവരാണ് കൊള്ള നടത്താൻ സാധിക്കാത്തതിനാൽ മോദിയെ തെറി വിളിക്കുന്നത്, നാളിതുവരെ കൊണ്ട് നടന്ന എല്ലാ സമരങ്ങളും എട്ട് നിലയിൽ പൊട്ടിയപ്പോൾ 1980- 90, കാലങ്ങളിൽ 'ഇന്ദിരാഗാന്ധിയും കൂട്ടരും വളർത്തി കൊണ്ട് വന്ന ഭിന്തരൻ വാലയെ വളർത്തി കൊണ്ട് വന്ന് പഞ്ചാബിനെ രക്തരൂക്ഷിതമാക്കി ഖാലിസ്ഥാന് വഴിമരുന്ന് ഇട്ടതിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് പ്രതിപക്ഷ കക്ഷികൾ ഈ സമരത്തെ എത്തിക്കാൻ ശ്രമിക്കുന്നത് പക്ഷെ മോദി ഭരിക്കുമ്പോൾ അത് നടക്കുകയില്ല എന്നുറപ്പാണ് എങ്കിലും ഒരു കലാപന്തരീക്ഷം സൃഷ്ടിക്കൽ, രാജ്യ തലസ്ഥാനം അശാന്തിയിലാക്കാൻ ഇവർക്ക് സാധിച്ചേക്കാം, സമരഭൂമിയിലേക്ക് പണം വരുന്നത് കാനഡ ബ്രിട്ടൻ, എന്നിവിടങ്ങളിലെ എൻ.ജി.ഒ. വഴിയാണ്, കൂടാതെ, ഇന്ത്യയിൽ ഏറ്റവും കൂടുതൽ മയക്ക് മരുന്ന് ഉപയോഗിക്കുന്നതായി കണക്കുകൾ കാണിക്കുന്ന  പഞ്ചാബിൻ്റെ യുവത്വങ്ങളെയും ഈ സമരത്തിലേക്ക് കൊണ്ട് വരാൻ ശ്രമം നടക്കുന്നുണ്ട്, പഞ്ചാബിൻ്റെ കലാലയങ്ങളിലും കൃഷിഭൂമികളിലും, യുവതയുടെ തലച്ചോർ മരവിപ്പിച്ച് നിർത്താൻ അതിർത്തിയിലെ പാക്കിസ്ഥാൻ നടത്തുന്ന മയക്കുമരുന്ന് ഇടപാടിലൂടെ നടത്തുന്ന നിഴൽ യുദ്ധങ്ങൾ നാം കാണാതെ പോകരുത്, അടിസ്ഥാനപരമായി സിക്ക് സമുദായത്തിന് മൊത്തമായി കാണുന്ന ദേശീയ വികാരത്തെ തെറ്റിദ്ധരിപ്പിച്ചാണ് അവരെ കലാപഭൂമിയിലേക്ക് കൊണ്ട് വരാൻ നീക്കം, എന്നാൽ ഇന്ദിരാഗാന്ധി അംഗരക്ഷകരാൽ കൊല്ലപ്പെട്ടതിനേ തുടർന്ന് രാജ്യമാസകലം സിക്കു സമുദായം നേരിട്ട അതിദാരുണ രംഗങ്ങൾ ഇന്നും അവരുടെ മനസിൽ നിന്നും പോയിട്ടില്ല പോകുകയുമില്ല, സുവർണക്ഷേത്ര ഓപ്പറേഷനെ തുടർന്നു ഇന്ദിരക്കെതിരെയുണ്ടായ രോഷമാണ് ബി യാന്ത് സിംഗ് എന്ന അംഗക്ഷകനാൽ ഇന്ദിര കൊല്ലപ്പെട്ടത്, അതെതുടർന്ന് ഡൽഹിയിൽ നടന്ന സിക്ക് വേട്ടകളിൽ കൊല്ലപ്പെട്ടവരുടെയും കൊള്ളക്കിരയായവരുടെയും യഥാർത്ഥ കണക്കുകൾ ഇന്നും ലഭ്യമല്ല,, ഇതൊന്നും സിക്കു സമുദായം മറക്കില്ല എന്നതിനാൽ കർഷക സമരമെന്ന പേരിൽ മോദി സർക്കാരിനെതിരെ നടക്കുന്ന ഈ ആഭാസവും ചിറ്റി പോകും എന്ന് സംശയിക്കണ്ട, പക്ഷെ പ്രതി പക്ഷ പാർട്ടികളുടെ കുതന്ത്രം ഭാരതീയ ജനതാ പാർട്ടിയുടെ എല്ലാ പ്രവർത്തകരും ജനങ്ങളിലേക്ക് ഈ സമരത്തിൻ്റെ ചരിത്രം എത്തിക്കാൻ ബാധ്യസ്ഥരാണ്, ഹൈടെക് സമര നാടകത്തിന് ചൈനയുടെയും പാക്കിസ്ഥാൻ്റെയും പിൻബലമുള്ളതുപോലെ രാജ്യത്തിനകത്തെ ചിദ്ര ശക്തികളും വേണ്ടത്ര പിന്തുണ നൽകി സമരത്തെ, ഖാലിസ്ഥാൻ വാദത്തിലേക്ക് കൊണ്ട് പോകാൻ ശ്രമം നടത്തുന്നതോടൊപ്പം രാജ്യത്തിന് പുറത്ത് മോദിക്കും ഇന്ത്യക്കും ഉള്ള സത്‌പേര്  ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്, മോദി അധികാരത്തിൽ വന്നതിൽ പിന്നെയാണ് കർഷകർക്ക് സ്വന്തം അക്കൗണ്ടും അക്കൗണ്ടുകളിലേക്ക് സർക്കാരിൽ നിന്നും പണവും സബ്സിഡികളും നേരിട്ട് ലഭിക്കുന്നത്,, അടുത്ത ലക്ഷ്യം കർഷകരെ കൊള്ളയടിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കി കർഷകൻ്റെ ഉത്പന്നങ്ങൾക്ക് ശരിയായ വില കർഷകന് നേരിട്ട് ലഭിക്ക എന്നതാണ് അതാണ് കാർഷിക ബില്ലിൻ്റെ യഥാർത്യവും, ഇന്ദിരാഗാന്ധി ഒരു രാത്രി കൊണ്ട് കൊണ്ട് വന്ന് നടപ്പാക്കിയ അടിയന്തിരാവസ്ഥ പോലയല്ല, കാർഷിക ബിൽ മോദി സർക്കാർ കൊണ്ട് വന്നത്, നിരവധി ചർച്ചകൾ സഭകളിൽ നടത്തിയതിന് ശേഷമാണ് അപ്പോൾ എതിർക്കാത്തവർ ഇപ്പോൾ എന്തുകൊണ്ട് എതിർക്കുന്നു എന്ന് ചിന്തിക്കേണ്ടതാണ്, അതിനവർ സ്വീകരിച്ചിരിക്കുന്ന വഴി അത്യന്തം അപകടം നിറഞ്ഞ ഖാലിസ്ഥാൻ വാദവും രാജ്യം ഇക്കാര്യത്തിൽ ജാഗരൂഗരാണ്, ഇനിയൊരു വിഭജന സമരം,സിക്കു സമുദായം ഏറ്റെടുക്കുകയില്ല കാരണം സിക്കു സമുദായം ഭാരതത്തിൻ്റെ ആത്മാവാണ് അതു പോലെ അഞ്ച് നദികളൊഴുകുന്ന പഞ്ചാബും ഇന്ത്യയുടെ ആത്മാവാണ്.