പാലക്കാട്: ബാങ്ക് വായ്പയുടെ മറവിൽ ഇൻഷൂറൻസ് കമ്പനികൾ നടത്തി വരുന്ന തട്ടിപ്പും,അനീതി..യും, അവഗണനയും നിയമവിരുദ്ധ പ്രവർത്തനവും തടയുക.....
.....പാലക്കാട് ജില്ല, മുതലമട പഞ്ചായത്ത്, കാമ്പ്രത്ത്ചള്ള പഴയപാതയിൽ താമസിക്കും "ബിസ്മില്ല" എന്ന നാടൻ പച്ചമരുന്ന് സംഭരണ- വിപണനസ്ഥാപന ഉടമയും, നല്ല നിലയിൽ പ്രവർത്തിച്ചു വന്നിരുന്ന ചെറുകിട സംരഭകനും ,മാന്യമായ രീതിയിൽ സാമ്പത്തികഇടപാടുകളും നടത്തി വന്നിരുന്ന മാവുകർഷകനും, ചെറുകിട കച്ചവടക്കാരനുമായിരുന്ന Late: "ബിസ്മില്ല" ഷെയ്ക്ക് മുസ്തഫ എന്നവരുടെ കുടുംബത്തിന് നീതി ഉറപ്പു വരുത്തുക....! സഹോദരൻ അബ്ബാസിനും കുടുബത്തിനും ലഭിക്കേണ്ട 50 ലക്ഷം രൂപയുടെ ഇൻഷൂറൻസ് സംഖ്യ ലഭ്യമാക്കുക,.....! ഇൻഷൂറൻസ് കമ്പനികളുടെ തട്ടിപ്പു് തടയുക.. ആയുർവേദ പച്ച മരുന്നു നിർമ്മാണ ഉൽപ്പന്നങ്ങളായ മരുന്നു ചെടികളും, മറ്റുസാധനങ്ങളും സംഭരിച്ച് വിപണനം നടത്തി വന്നിരുന്ന യുവ സംരഭകരായ, മുതലമട,കാമ്പ്രത്ത് ചള്ളയിലെ "ബിസ്മില്ലാ " ഷെയ്ക് മുസ്തഫയും, സഹോദരൻ അബ്ബാസും മുതലമട ഫെഡറൽ ബാങ്കിൽ നിന്നും മാവു കൃഷി വികസനത്തിനും, കച്ചവടത്തിനുമായി വീടും പറമ്പും കൃഷിസ്ഥലവും പണയപ്പെടുത്തി, കോവിഡിന് മുൻപു്......, 2010 മുതൽ വിവിധ തരം വായ്പകൾ ഫെഡറൽ ബാങ്ക് മുതലമട ശാഖയിൽ നിന്നും വാങ്ങി, നല്ല നിലയ്ക്ക് തിരിച്ചടവു നടത്തിവന്നിരുന്നു....! കോവിഡിന് മുൻപായി, മാങ്ങ കച്ചവടത്തിനും മറ്റുമായി വീണ്ടും,വലിയ ഒരു തുക ഫെഡറൽ ബാങ്കിൽ നിന്നും വായ്പയെടുത്തിരുന്നു,...! ലാഭകരമായി നല്ല രീതിയിൽ കൃഷിയും ബിസ്നസ്സും നടത്തിക്കൊണ്ടു്, ബാങ്ക് വായ്പ കൃത്യമായി തിരിച്ചടവു് നടത്തി വരവെ.,...2014ൽ വന്ന കേന്ദ്ര..BJP സർക്കാർ കൊണ്ടുവന്ന ജനവിരുദ്ധ നിയമങ്ങളും, ജനദ്രോഹ നടപടികളും, തുടർന്ന് നടപ്പിലാക്കിയ ജനാധിപത്യവിരുദ്ധവും രാജ്യത്തിൻ്റെ സമ്പത്ഘടനയെ തകർത്തു തരിപ്പണമാക്കിയനോട്ടു നിരോധനവും,.. ചെറുകിട വാണിജ്യ-വ്യാപാര മേഖലയ്ക്ക് വൻ തിരിച്ചടിയായി മാറിയ, കേന്ദ്ര-GST നിയമവും ,.....അതിലുപരിയായികോവിഡ് കാലത്ത് ഉണ്ടായ അനിശ്ചിതത്വങ്ങളും, ദുരിതങ്ങളും, ലോക് ഡൗൺ, ഉൾപ്പെടെയുള്ള ദുരന്ത സംഭവങ്ങൾ ഇന്ത്യയിലെചെറുകിട കച്ചവടമേഖലയേയും, കർഷകരെയും കടക്കെണിയിലും ദുരിതത്തിലാക്കി മാറ്റിയിരുന്നു....! അതിൽ ഉൾപ്പെട്ട ഒരു കുടുംബമാണ് മുതലമടയിലെ ബിസ്മില്ലാ ഷെയ്ക്ക് മുസ്തഫയുടെ സഹോദരൻ അബ്ബാസിൻ്റെ കുടുംബം...! നിലവിൽ ഈ കുടുംബം, ദുരിതത്തിലും ജപ്തി ഭീഷണിയിലും ആത്മഹത്യ മുനമ്പിലുമാണ്,...! തൻ്റെ സഹോദരനായ ഷെയ്ക് മുസ്തഫയുടെ അകാല വേർപാടിനും മരണത്തിനും ശേഷം, പലവിധ കാരണങ്ങളാൽ കച്ചവടത്തിലും, കൃഷിയിലും ഉണ്ടായ തകർച്ച, കുടുംബത്തെ വലിയ കഷ്ടപ്പാടിലും കടക്കെണിയിലുമാക്കിയിരിക്കുന്നു......! ഷെയ്ക്ക് മുസ്തഫയും അബ്ബാസും ചേർന്ന്, മുതലമട ഫെഡറൽ ബാങ്കിൽ നിന്നും, വായ്പയെടുക്കുമ്പോൾ ബാങ്കധികാരികൾ നിർബന്ധിച്ചു്ചേർത്ത....., സ്വകാര്യ കമ്പനിയുടെ,ഇൻഷൂറൻസ് സ്കീമിൽ ചേർന്ന് വലിയ ഒരു തുക പ്രീമിയമായി അടച്ചിരുന്നു....!ഷെയ്ക്ക് മുസ്തഫയുടെ പെട്ടെന്നുള്ള മരണത്തിന് ശേഷം, നഷ്ടപരിഹാര തുകയ്ക്കായി (ഏകദേശം 50 ലക്ഷം രൂപ) ഭാര്യയും, സഹോദരൻ അബ്ബാസുംബാങ്കിനെ സമീപച്ചപ്പോൾ, പല പല കാരണങ്ങൾ പറഞ്ഞു കൊണ്ടു് ഇൻഷൂറൻസ് തുക ക്ലൈയിം ചെയ്ത് നൽകാതെ , അകാരണമായി തടഞ്ഞുവച്ചു കൊണ്ടു്, അന്യായമായ വാദങ്ങൾ നിരത്തി ഇൻഷുറൻസ് തുക നൽകില്ലെന്നും പറഞ്ഞു് ദ്രോഹിച്ചുവരുന്നു......! അതിനിടെ, വായ്പ കുടിശ്ശികയുടെ പേരിൽ ഫെഡറൽ ബാങ്ക്, വീടും സ്ഥലവും ജപ്തി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഇൻഷൂറൻസ് തുക ലഭിച്ചിരുന്നു എങ്കിൽ ബാങ്ക് വായ്പ കുടിശ്ശിക വരികയോ, റവന്യൂ റിക്കവറി നടപടിയോ ഉണ്ടാകുമായിരുന്നില്ല....!രണ്ടു വർഷ കാലമായി ഇൻഷൂറൻസ് തുകക്ക് വേണ്ടി ഫെഡറൽബാങ്കിനെയും, ഇൻഷൂറൻസ് കമ്പനിയേയും സമീപിച്ചു വരുന്ന അബ്ബാസും, തങ്ങളുടെ വൃദ്ധ മാതാവും ,മരണപ്പെട്ട ഷെയ്ക്ക് മുസ്തഫയുടെ ഭാര്യയും മക്കളും നീതി നിഷേധത്തിന് ഇരകളാക്കപ്പെട്ടു് ദുരിതമനുഭവിച്ചു വരികയാണ്..! കൂടാതെ മാവു കൃഷിയും, പച്ചമരുന്നു കച്ചവടവും നഷ്ടത്തിലായതോടെ, കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടു വരികയാണ്.....!,മുതലമട ഫെഡറൽ ബാങ്ക് മുഖേന,മാവു കൃഷിക്കും, മാങ്ങ കച്ചവടത്തിനും, പച്ചമരുന്നു കച്ചവടത്തിനുമായി, വീടും പറമ്പും, കൃഷി സ്ഥലവും പണയപ്പെടുത്തി എടുത്ത വായ്പ നിലവിൽ, തിരിച്ചടവ് മുടങ്ങിയതിനാൽ കേന്ദ്ര കരിനിയമമായ.... ജന വിരുദ്ധ നിയമമായ "സർഫാസി" യിലൂടെ കിടപ്പാടവും കൃഷിഭൂമിയും ജപ്തി ചെയ്ത് വിൽപ്പന നടത്തുവാൻ ഫെഡറൽ ബാങ്ക് നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി അറിയിച്ചിരിക്കുന്നു....! ബാങ്ക് വായ്പയെടുക്കുമ്പോൾ ഫെഡറൽ ബാങ്ക് ജീവനക്കാർ നിർബന്ധിച്ചു്, വലിയ സംഖ്യക്ക് ഇൻഷൂറൻസ് പദ്ധതിയിൽ ചേർക്കുകയും, പോളിസി തുക ഈടാക്കുകയും ചെയ്തിരുന്നു....! എന്നാൽ പ്രധാന വായ്പക്കാരൻ, ഷെയ്ക്ക് മുസ്തഫ കോവിഡ് കാലത്തുണ്ടായ ഹാർട്ട് അറ്റാക്കിൽ ചികിത്സ ഫലിക്കാതെ മരണപ്പെടുകയും ഉണ്ടായി .....! അതിന് ശേഷം, ബാങ്ക് മുഖേന ഇൻഷൂറൻസ് കമ്പനിയുടെ പ്രതിനിധികളെ ബന്ധപ്പെട്ട സമയം, ഇൻഷൂറൻസ് ക്ലയിമി നായി,മരണശേഷമുള്ള നടപടികൾക്കായി, ഭാര്യയിൽ നിന്നും ചില രേഖകളിൽ ഇൻഷൂറൻസ് കമ്പനിക്കാർ ഒപ്പിട്ടു വാങ്ങിയിരുന്നു...!എന്നാൽ, അതിൽ എഴുതിയിട്ടുള്ളതു് എന്താണെന്നറിയാത്ത, ഉയർന്നവിദ്യാഭ്യാസ മോ, നിയമങ്ങളോ അറിയാത്ത ഭാര്യ ഒപ്പിട്ടു നൽകിയത് വച്ചു കൊണ്ടു്, ഇൻഷൂറൻസ് തുക നിഷേധിക്കപ്പെട്ടതായും, തുക ലഭിക്കില്ലെന്നും പറയുന്നു......! ഇല്ലാത്ത വിവരങ്ങളും പറയാത്ത കാര്യങ്ങളും എഴുതി ചേർത്ത് ഇൻഷൂറൻസ് കമ്പനി പ്രതിനിധികൾ, തങ്ങളെ ചതിക്കുകയായിരുന്നുവെന്ന്, കുടുംബത്തിൻ്റെ എല്ലാമെല്ലാമായ പ്രിയ സഹോദരനെ നഷ്ടപ്പെട്ട അബ്ബാസും, ഷെയ്ക് മുസ്തഫയുടെ ഭാര്യയും, അമ്മയും കുടുംബക്കാരും പരാതിപ്പെടുന്നു.....!അബ്ബാസിനും കുടുംബത്തിനു നീതി ലഭിക്കുവാനും, തങ്ങൾക്ക് അവകാശപ്പെട്ട ഇൻഷൂറൻസ് തുക ലഭ്യമാക്കുവാനും കേരളത്തിലെ നല്ലവരായ പൊതുപ്രവർത്തകർ രംഗത്ത് വരണമെന്നും, അബ്ബാസും കുടുംബവും നേരിടുന്ന ജപ്തി ഭീഷണി തടയണമെന്നും, അതിനായി സുമനസ്സുകൾ, സാമൂഹിക-സന്നദ്ധ സംഘടനകൾ സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്നു...,മരണപ്പെട്ട ഷെയ്ക്ക് മുസ്തഫയുടെ കുടുംബത്തിനു നീതി ലഭിക്കുവാൻ വേണ്ടി ഞങ്ങളും അപേക്ഷിക്കുന്നു.???? വി.പി.നിജാമുദ്ദീൻ, (സാമൂഹിക പ്രവർത്തകൻ) മുതലമട പൗരസമിതി , പാലക്കാട്....
Comments (0)