ഹ്യുമൻ റൈറ്റ്സ് വനിതാ ചെയർമാനെന്ന പേരിൽ വായ്പയെടുത്ത ആൾക്കെതിരെ ഭീഷണി, സമാന്തര പോലീസ് സ്റ്റേഷനുകളും കോടതികളുമായി ചില മനുഷ്യാവകാശ സംഘടനകൾ

ഹ്യുമൻ റൈറ്റ്സ് വനിതാ ചെയർമാനെന്ന പേരിൽ വായ്പയെടുത്ത ആൾക്കെതിരെ ഭീഷണി, സമാന്തര പോലീസ് സ്റ്റേഷനുകളും കോടതികളുമായി ചില മനുഷ്യാവകാശ സംഘടനകൾ
മലപ്പുറം: തിരൂർ സ്വദേശിയായ വ്യക്തി തൻ്റെ സുഹൃത്തായ നൗഷാദ് എന്നയാളുടെ കയ്യിൽ നിന്ന് 15,000 രൂപ വായ്പയെടുക്കുകയും മീറ്റർ പലിശ നിരക്കിൽ മൂന്ന് ലക്ഷത്തോളം രൂപ പലിശയടക്കം തിരിച്ച് നൽകിയിട്ടും, വീണ്ടും വ്യാജ കണക്കുകൾ നിരത്തി 5 ലക്ഷം രൂപ ആവശ്യപ്പെട്ടുകൊണ്ട് നൗഷാദ് ഭീഷണിപ്പെടുത്തുകയും, കൂടാതെ BJP യുടെ സംസ്ഥാന ജനറൽ സിക്രട്ടറിയാണെന്ന പേരിൽ തിരുർ സ്വദേശി ശാന്താറാം എന്നയാളെ കൊണ്ട് ഭീഷണിപ്പെടുത്തിയും, പാലക്കാട് ആലത്തൂർ സ്വദേശിയായ ലീഗ് നേതാവിനെ കൊണ്ടും ഭീഷണിപ്പെടുത്തിയും, മനുഷ്യാവകാശ കമ്മീഷൻ വനിത ചെയർമാൻ എന്ന് പറഞ്ഞ് കൊണ്ട് തിരുവനന്തപുരം സ്വദേശിനി ആശിബ മെക്കാബ എന്ന സ്ത്രി ഷീബ എന്ന പേരിൽ തിരുവനന്തപുരം മനുഷ്യാവകാശ കമ്മീഷൻ ഓഫിസിൽ ഹാജരാകണമെന്നും അന്ത്യശ്വാസനം നൽകിയിരിക്കുന്നു., ഈ സ്ത്രിക്കെതിരെ, വർക്കല,, ചാത്തന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിൽ ചീറ്റിംഗ്, ഗുണ്ടാ ആക്റ്റ് പ്രകാരം നിരവധി കേസുള്ളതാണ്, ഇവരാണ് മനുഷ്യാവകാശ ചെയർമാൻ എന്ന പേരിൽ മറ്റൊരാളിൽ നിന്ന് വായ്പ വാങ്ങിയ ആളെ 15 ദിവസ ത്തിനകം പൈസ തിരിച്ചുനൽകിയില്ലെങ്കിൽ അറസ്റ്റ് നടപടി ഉണ്ടാവുമെന്നും ഭീഷണിപ്പെടുത്തിയത്, മനുഷ്യാവകാശ പ്രവർത്തകർ സമാന്തര പോലീസ് സ്റ്റേഷനും കോടതിയുമായി വിലസുന്നത്, രാജ്യത്തെ നിയമ സംവിധാനത്തെ ദുർബലപ്പെടുതുന്നതാണ്, ഈ സ്ത്രീ, ചില മാവോയിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നത് സംബന്ധിച്ച് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്, മനുഷ്യാവകാശ പ്രവർത്തനത്തിൻ്റെ പേരിൽ സമാന്തര കോടതികളും പോലീസ് സ്റ്റേഷനുകളും നടത്തി ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്നവരെ കുറിച്ചും സംസ്ഥാന സർക്കാരും ജാഗരൂഗരാണ്