ബൈജു പൗലോസും, ബാലചന്ദ്രകുമാറും ഒത്തുചേർന്നോ? തിരക്കഥാരചനയിൽ പങ്കുള്ള IPS, ആര്?

ബൈജു പൗലോസും, ബാലചന്ദ്രകുമാറും ഒത്തുചേർന്നോ? തിരക്കഥാരചനയിൽ പങ്കുള്ള IPS, ആര്?
ബൈജു പൗലോസും, ബാലചന്ദ്രകുമാറും ഒത്തുചേർന്നോ? തിരക്കഥാരചനയിൽ പങ്കുള്ള IPS, ആര്?

നടൻ ദിലീപുമായ് ബന്ധപ്പെട്ട കേസിൽ പുതിയ വെളിപ്പെടുത്തൽ തിരക്കഥാരചനയിൽ പ്രധാന പങ്കുവഹിക്കുന്ന ഐ: പി..എസ്, ഉദ്യോഗസ്ഥൻ്റെ പങ്കും കേസന്വേഷണ ഉദ്യോഗസ്ഥൻബൈജു പൗലോസിൻ്റെയും, പുതിയ വെളിപ്പെടുത്തലുകളിലൂടെ കഥാനായകനായ ബാലചന്ദ്രകുമാറിൻ്റെയും ഗുഢാലോചനകൾ അധികം വൈകാതെ പുറത്തുവരുമെന്നാണ് പൊതുസമൂഹം ചർച്ച ചെയ്യുന്നത്, റിട്ടയറിൻ്റെ പടിവാതിൽക്കൽ എത്തി നില്ക്കുന്ന രണ്ട് ഐ പി സ് കാരും, ഒരു സർക്കിളും ഉൾപ്പെടുന്ന സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം നാളിതുവരെ അന്വേഷണങ്ങൾ നടത്തിയിട്ടും പ്രസ്തുത കേസിൽ പ്രധാന പ്രതിയായ പൾസർ സുനിയുമായി ദിലീപിനെ നേരിട്ട് ബന്ധപ്പെടുത്തുന്ന തെളിവുകൾ കിട്ടാതെ നീതിന്യായ കോടതിയിൽ സത്യങ്ങൾ മാത്രം പുറത്തുവരുമെന്നും അതുവഴി ഈ കേസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ കൂടി പ്രശസ്തി നേടിയ പോലീസ് ഉദ്യോഗസ്ഥർ ഇളിഭ്യരാകുമെന്ന ഘട്ടത്തിൽ എന്തു വില കൊടുത്തും ദിലീപിനെ കുറ്റവാളിയാക്കിയില്ലെങ്കിൽ തങ്ങൾ മോശക്കാരാവുമെന്ന ചിന്തയിലാണ് പുതിയ കഥാപാത്രമായ ബാലചന്ദ്രകുമാറിൻ്റെ രംഗപ്രവേശം, ഏതാനും സിനിമകളിൽ സഹകരിച്ചു പ്രവർത്തിക്കുകയും ഒരു സിനിമ മാത്രം അതും ജനം തിരസ്കരിച സിനിമ മാത്രം സംവിധാനം ചെയ്ത് സംവിധാന പട്ടം കരസ്ഥമാക്കിയ ഈ സംവിധായകൻ അന്നം നൽകിയ കൈകളിൽ കടിക്കുക മാത്രമല്ല കഴിക്കാൻ കൊടുത്ത പാത്രത്തിൽ കാഷ്ടിച്ചു തിരിച്ചുനൽകിയവനായി അധ:പതിച്ചത് കേരളം കണ്ടു കഴിഞ്ഞു. തൻ്റെ വസ്തുവകകൾ ജപ്തി ചെയ്യപ്പെടുമെന്നും അങ്ങനെ സംഭവിച്ചാൽ ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് തീൻമേശയിൽ ഇരുന്ന് കരച്ചിൽ നാടകം നടത്തിയപ്പോൾ ജപ്തി ഒഴിവാക്കിയെടുക്കാൻ കൈ നിറയെകൊടുത്തവർക്ക് നേരെ ചതിപ്രയോഗം നടത്തിയവൻ്റെ വാക്കുകൾക്ക് ആരും ചെവികൊടുക്കുകയില്ലെന്ന് എല്ലാവർക്കും അറിയാം, പുതിയ സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പലരുടെയും പേരിൽ നിന്ന് നല്ലൊരു തുക വാങ്ങി വെട്ടിലായ ഈ വിദ്വാൻ പണം നൽകിയവരെ സമാധാനിപ്പിക്കാൻ പുതിയ സിനിമയുടെ ഒരു പരസ്യം എങ്കിലും ചെയ്യണമെന്ന ദിലീപിനോടുള്ള അപേക്ഷ തൊഴിലിൽ കള്ളത്തരം ചെയ്യാൻ തയ്യാറല്ല എന്ന മറുപടിയും ഈ ഉപ്പു കൂട്ടി തിന്നവനെ വിറളിപിടിപ്പിച്ചിട്ടുണ്ടാകാം, അതോടെ അന്നം നൽകിയ കൈക്ക് തിരിഞ്ഞ് കടിക്കാൻ തീരുമാനിക്കുകയും അപകീർത്തിപ്പെടുത്താൻ തയ്യാറാകയും ചെയ്തപ്പോൾ കേസന്വേഷണ ഉദ്യോഗസ്ഥനെയും ദിലീപിനെ ആക്രമിക്കാൻ താത്പര്യമുള്ള മാധ്യമക്കാരുമായും ചേർന്നു പുതിയ ഉടമ്പടികൾ തീർക്കുകയായിരുന്നു എന്ന് വേണം അനുമാനിക്കാൻഎന്തായാലും ചതിയൻ ചന്തുമാരും കൂടെ നിന്ന് പിന്നിലും മുന്നിലും കുത്തുന്നവരും ചില പ്രത്യേക താത്പര്യങ്ങളുമായി ദൈനം ദിനം പുതിയ കഥകൾ രചിക്കുന്നവരുടെയും ആഗ്രഹങ്ങൾക്കപ്പുറം ഇവിടെ നീതിന്യായ കോടതികളുണ്ടെന്നും അവിടുന്ന് നീതി കിട്ടുമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ് ദിലീപ് .