തെരുവ് മക്കൾ യുദ്ധവിരുദ്ധ സംഗമം നടത്തി .
യുദ്ധങ്ങൾ വിനാശകരമാണെന്ന് പ്രഖ്യാപിച്ചും റഷ്യ - ഉക്രെയിൻ യുദ്ധം അവസാനിപ്പിക്കണമെന്നും അഭ്യർഥിച്ചും തെരുവിൻ്റെ മക്കൾ യുദ്ധവിരുദ്ധ സംഗമം നടത്തി.
ഫെയ്സ് ഫൗണ്ടേഷൻ്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ തെരുവ് മക്കൾ യുദ്ധവിരുദ്ധ പ്രഖ്യാപനം നടത്തിയത്. ഫെയ്സ് ഫൗണ്ടേഷൻ പ്രസിഡൻ്റ് ടി.ആർ ദേവൻ യുദ്ധവിരുദ്ധ സംഗമം ഉദ്ഘാടനം ചെയ്തു. ഫെയ്സ് മാനേജർ ടിൻ്റു മോൾ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.നൂറോളം തെരുവ് മക്കളാണ് സംഗമത്തിൽ പങ്കെടുത്തത്. പങ്കെടുത്ത നൂറ് കണക്കിന് ആളുകൾ ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്..
Comments (0)