വിള ഇന്‍ഷുറന്‍സ് കേന്ദ്രം 133.26 കോടി നല്‍കി,കിട്ടിയത് 1.56 ലക്ഷം കര്‍ഷകര്‍ക്ക്
കൊച്ചി: കേന്ദ്ര സർക്കാരിന്റെ വിള ഇൻഷുറൻസ് പദ്ധതിയായ പ്രധാനമന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബി) വഴി കേരളത്തിലെ കർഷകർക്ക് ലഭിച്ചത് 133.26 കോടി രൂപയുടെ സഹായം. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിൽ അംഗമായവർക്കാണ് ഈ നേട്ടം.
അഞ്ചു വർഷത്തിനിടെ 156 ലക്ഷം പേർക്ക് വിള ഇൻഷുറൻസ് ലഭിച്ചു. കേരളത്തിലെ കർഷകർക്കെല്ലാം ചേരാവുന്ന ഈ പദ്ധതിക്ക് സംസ്ഥാനത്ത് വേണ്ട പ്രചാരണവും,പ്രോത്സാഹനവും കൊടുത്തിരുന്നില്ല. സ്വയം രജിസ്റ്റർ ചെയ്തവർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിച്ചത് 2016 മുതൽ 2020 ഡിസംബർ 21 വരെ
1:33.26 കോടി രൂപയുടെ ക്ലെയിം സംസ്ഥാനത്തെ കർഷകർക്ക് കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം വിതരണം ചെയ്തുവെന്ന് കെ. ഗോവിന്ദൻ നമ്പൂതിരിക്കു ശേഖരിച്ച വിവരാവകാശ രേഖയിൽ പറയുന്നു. സംസ്ഥാനത്തെ രണ്ടു ലക്ഷം ഹെക്ടർ ഭൂമി ഇൻഷ്വർ ചെയി. 1.56 ലക്ഷം കർഷകർക്ക് ഈപദ്ധതികളിലൂടെ ഗുണം ലഭിച്ചു.2016 മുതൽ 2020-21 സാമ്പത്തിക വർഷം വരെ 2.83 ലക്ഷം കർഷകർ ഇൻഷുറൻസ് എടുത്തു. 2.11 ലക്ഷം പേർ വായ്പയുമെടുത്തിട്ടുണ്ട്.
Comments (0)