അട്ടപ്പാടി മധു വധക്കേസ്: 29-ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും

അട്ടപ്പാടി മധു വധക്കേസ്: 29-ാം സാക്ഷി സുനില്‍ കുമാറിന്റെ കാഴ്ച്ച പരിശോധിച്ച ഡോക്ടറെ കോടതി വിസ്തരിക്കും

പാലക്കാട് : അട്ടപ്പാടി മധുവധക്കേസില്‍ 29-ാം സാക്ഷി സുനില്‍ കുമാറിന്റെ കാ ഴ്ച്ച പരിശോധിച്ച ഡോക്ടറെ ഇന്ന് കോടതി വിസ്തരിക്കും. കോടതിയില്‍ ഹാജരാ കണമെന്ന് കാണിച്ച് ഡോക്ടര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്. ഇതിന് ശേഷം മണ്ണാര്‍ ക്കാട് മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കേസ് കൈമാറും. ഇത് കൂടാതെ, ഇന്ന് 4 സാക്ഷികളുടെ വിസ്താരവും നടക്കും. കേസില്‍ ഇതുവരെ 21 സാക്ഷികള്‍ ആണ് കൂറുമാറിയത്. കാഴ്ചാപരിമിതിയുള്ളതിനാല്‍ ദൃശ്യങ്ങള്‍ കാണാന്‍ സാധി ക്കുന്നില്ലെന്നായിരുന്നു സുനില്‍ കുമാര്‍ കോടതിയില്‍ പറഞ്ഞത്. തുടര്‍ന്ന്, സുനി ലിന്റെ കാഴ്ച പരിശോധിക്കണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു. വൈദ്യ പരിശോധനയില്‍ സുനിലിന്റെ കാഴ്ചയില്‍ പ്രശ്നമില്ലെന്ന് ഡോക്ടര്‍ കണ്ടെത്തി.