ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം

ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം

ഡമാസ്‌കസ് : അന്താരാഷ്ട്ര എയര്‍പോര്‍ട്ട് ഏരിയയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയതായി സിറിയന്‍ സ്റ്റേറ്റ് മീഡിയ. ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ അ ഞ്ച് സൈനികര്‍ കൊല്ലപ്പെട്ടതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. സിറിയന്‍ വ്യോമ പ്രതിരോധ സേന മിക്ക മിസൈലുകളും തകര്‍ത്തതായി മന്ത്രാലയം പ്ര സ്താവനയില്‍ പറഞ്ഞു. ടൈബീരിയാസ് തടാകത്തിന്റെ വടക്കുകിഴക്കന്‍ ദിശയി ല്‍ നിന്ന് ഡമാസ്‌കസ് വിമാനത്താവളത്തെയും ഡമാസ്‌കസിന്റെ തെക്ക് ചില സ്ഥലങ്ങളെയും ലക്ഷ്യമാക്കിയാണ് ആക്രമണം നടന്നത്. ആക്രമണത്തില്‍ വിമാ നത്താവളത്തിന് നാശനഷ്ടം സംഭവിച്ചോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടാ യിട്ടില്ല. ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള സിറിയയിലെയും ലെബനനിലെയും സഖ്യ കക്ഷികള്‍ക്ക് ആയുധങ്ങള്‍ എത്തിക്കാന്‍ ടെഹ്റാന്‍ വ്യോമ വിതരണ ലൈനുക ള്‍ ഉപയോഗിക്കുന്നത് തടസ്സപ്പെടുത്താന്‍, സിറിയന്‍ വിമാനത്താവളങ്ങളില്‍ ഇ സ്രായേല്‍ ആക്രമണം ശക്തമാക്കിയതായി പ്രാദേശിക നയതന്ത്ര രഹസ്യാന്വേ ഷണ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.